ഗുരുവായൂര്‍: വിടവാങ്ങിയ ഗജരത്നം ഗുരുവായൂര്‍ പദ്മനാഭന്റെ അനുസ്മരണം വികാര നിര്‍ഭരമായ ചടങ്ങായി. ആനക്കോട്ടയില്‍ നിന്ന് പട്ടുകുടയും, പുഷ്പങ്ങളുമായി രാജകീയ മയി അലങ്കരിച്ച വാഹനത്തില്‍ കൊണ്ടുവന്ന പദ്മനാഭന്റെ ചിതാഭസ്മം അനുസ്മരണ വേദിയിലേക്ക് എതിരേറ്റു. വേദിക്കരികിലെ ഗജരത്നത്തിന്റെ ഫോട്ടോയ്ക്കു മുന്നില്‍ ചിതാഭസ്മക്കുടങ്ങള്‍ വെച്ചു. ദേവസ്വം അധികൃതരും, ആനപ്രേമികളും ഉള്‍പ്പെടെയുള്ളവരെത്തി പ്രണമിച്ച് പുഷ്പാര്‍ച്ചനയും, ഹാരാര്‍പ്പണവും നടത്തി. പദ്മനാഭനെ നടയിരുത്തിയ ഒറ്റപ്പാലം ഇ.പി. ബ്രദേഴ്സ് കുടുംബാംഗമായ ഇ.പി. ചിത്രേഷാണ് ചിതാഭസ്മത്തില്‍ ആദ്യം മാല ചാര്‍ത്തിയത്.

ADVERTISEMENT

തുടര്‍ന്ന് നടന്ന അനുസ്മരണ സദസിന് ദേവസ്വം ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു , ദേവസ്വം കമ്മീഷണര്‍ പി.വേണുഗോപാല്‍മുഖ്യപ്രഭാഷണം നടത്തി. . ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ എം.രതി . ദേവസ്വം ഭരണസമിതിയംഗങ്ങളായ കെ.അജിത്, കെ.വി.ഷാജി, എ.വി.പ്രശാന്ത്, ഇ.പി.ആര്‍.വേശാല, അഡ്മിനിസ്ട്രേറ്റര്‍ എസ്.വി.ശിശിര്‍, കൗണ്‍സിലര്‍ ടി.ടി.ശിവദാസ്, മമ്മിയൂര്‍ ദേവസ്വം പ്രസിഡന്‍റ് പ്രകാശന്‍ , ഫെസ്റ്റിവല്‍ കോര്‍ഡിനേറ്റിങ് സമിതി കണ്‍വീനര്‍ വത്സന്‍ ചമ്പക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു. ആനയെ വിലക്കുന്ന വനം വകുപ്പിന്‍റെ നടപടി അങ്ങേയറ്റം ക്രൂരമാണെന്നും ആനയുടെ സ്വാഭാവിക ശാരീരിക വ്യയാമത്തെ തടഞ്ഞ് ആനയെ നിത്യ രോഗി ആക്കി മാറ്റുമെന്നും അനുസ്മരണ പ്രസംഗത്തില്‍ വത്സന്‍ ചമ്പക്കര അഭിപ്രായപ്പെട്ടു .

ഞായറാഴ്ചയായിരുന്നു പദ്മനാഭന്റെ ചിതാഭസ്മം കോടനാടുനിന്നും ആനക്കോട്ടയിലേക്ക് കൊണ്ടുവന്നത്. മൂന്നു കുടങ്ങളിലാക്കി പട്ടില്‍ പൊതിഞ്ഞായിരുന്നു ചിതാഭസ്മം ആനക്കോട്ടയില്‍ സൂക്ഷിച്ചത്. ഇന്നലെ ഉച്ചതിരിഞ്ഞ് എല്ലാ ആനക്കാരുടേയും പ്രാര്‍ഥനയ്ക്കുശേഷം ചിതാഭസ്മം ഗുരുവായൂരിലേക്ക് എത്തിക്കുകയായിരുന്നു. ആനക്കോട്ട ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ ശശിധരന്‍, മാനേജര്‍ ഹരിദാസ് അന്നമനട, പദ്മനാഭനെ ചികിത്സിച്ച ഡോ: കെ. വിവേക്, ആനപ്രേമി സംഘം പ്രസിഡന്റ് കെ.പി. ഉദയന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നൂറിലേറെ പേര്‍ ചിതാഭസ്മ വാഹനത്തെ അനുഗമിച്ചു. ബുധനാഴ്ച രാവിലെ ചാവക്കാട് പഞ്ചവടി കടപ്പുറത്ത് ചിതാഭസ്മം നിമജ്ഞനം ചെയ്യും.

COMMENT ON NEWS

Please enter your comment!
Please enter your name here