ഗുരുവായൂർ: സംസ്ഥാന സർക്കാരിന്റെ വിമുക്തി പദ്ധതിയുടെ ഭാഗമായി എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ “നാളത്തെ കേരളം ലഹരി വിമുക്ത കേരളം” എന്ന സന്ദേശമുയർത്തി ഗുരുവായൂർ നഗരസഭയിലെ ജനപ്രതിനിധികൾക്കും വാർഡ്തല ലഹരിമുക്തി സേനാംഗങ്ങൾക്കും ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. വിമുക്തി പദ്ധതി ജില്ലാ കോർഡിനേറ്റർ കെ കെ രാജു ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൻ നിർമ്മല കേരളൻ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ, സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻമാരായ കെ വി വിവിധ്, ടി എസ് ഷെനിൽ എന്നിവർ സംസാരിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി ഷാബു സ്വാഗതവും പ്രിവന്റീവ് ഓഫീസർ അനീഷ് കുമാർ നന്ദിയും പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here