ചാവക്കട്: ചാവക്കട് നഗരസഭയിലെ 3- വാർഡിൽ സ്ത്രീ സുരക്ഷ ബോധവൽക്കരണ ക്ലാസും കിച്ചൻ ബിൻ വിതരവും സംഘടിപ്പിച്ചു

ADVERTISEMENT

ചാവക്കാട് നഗരസഭയിലെ 3- വാർഡിൽ മാർച്ച് 3ന് വൈകീട്ട് 4 മണിക്ക് കിച്ചൻ ബിൻ ഉത്ഘാടനം നഗരസഭാ വികസന സ്ഥിര സമിതിയംഗം കെ.എച്ച്. സലാം നിർവഹിച്ചു. തുടർന്ന് തൃശുർ ജില്ലാ സിവിൽ പോലീസ് ഓഫീസേർസ് ടീമായിരുന്നു സ്ത്രീ സുരക്ഷക്ലാസിനു നേതൃത്വം നൽകിയത്. ഷിജി പി.വി സമകാലീന സ്ത്രീ സമൂഹം ഇന്ന് നേരിടുന്ന സങ്കീർണ്ണമായ പ്രശ്നങ്ങളെ കുറിച്ച് ക്ലാസെടുത്തപ്പോൾ ദൈനദിന ജീവിതത്തിൽ സ്വയം പ്രതിരോധ പരിശീലനങ്ങളെ പരിചയപ്പെടുത്തികൊണ്ട് സിവിൽ ഓഫീസർ പി.കെ. പ്രതിഭ, ഷീജ സതീശൻ, സിന്ധി കെ.എൻ. എന്നിവർ ക്ലാസെടുത്തു.

ഖരമാലിന്യ സംസ്കരണത്തെ കുറിച്ച് നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ പോൾ തോമാസും ക്ലാസെടുത്തു. അദ്ധ്യക്ഷയായി പ്രിയ മനോഹരനും സ്വാഗതം കുറ്റിയിൽ ശ്രീകുമാറും പറഞ്ഞു.

COMMENT ON NEWS

Please enter your comment!
Please enter your name here