ഗുരുവായൂർ: ഉത്സവനാളുകളിൽ ദിവസവും 25 ,000 പേർക്കുവീതം പ്രസാദം നൽകാനുള്ള സൗകര്യമൊരുക്കിയതായി ദേവസ്വം ചെയർമാൻ കെ . ബി . മോഹൻദാസ് പത്രസമ്മേളനത്തിൽ അറിയിച്ചു . തെക്കേനടയിൽ ഒരേസമയം 1200 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത് . രാവിലെ ഒമ്പതുമുതൽ കഞ്ഞിയും പുഴുക്കും വിളമ്പും . ഉച്ചയ്ക്ക് രണ്ടിന് പ്രസാദ ഊട്ടിനുള്ള വരി അവസാനിപ്പിക്കും. പടിഞ്ഞാറെ നടയിലെ അന്നലക്ഷ്മി ഹാളിലും വടക്കേനടയിൽ നാരായണാലയത്തിനു മുന്നിൽ പന്തലിട്ടും ഭക്ഷണം നൽകും . എറണാകുളം സ്വദേശി സുബ്ബരാജൻ എമ്പ്രാന്തിരിക്കാണ് ഇത്തവണ ദേഹണ്ഡച്ചുമതല . രണ്ടു നേരം ദേശപ്പകർച്ചയുണ്ടാകും .കഞ്ഞിയും പുഴുക്കും രാവിലെ അഞ്ചുമുതൽ എട്ടര വരെയും സദ്യ ഉച്ചയ്ക്ക് മൂന്നു മുതൽ അഞ്ചര വരെയും വിതരണം ചെയ്യും . പത്രസമ്മേളനത്തിൽ ഭരണ സമിതിയംഗങ്ങളായ ഇ . പി . ആർ . – വേശാലൻ , എ . വി . പ്രശാന്ത് , കെ . അജിത് , കെ . വി ഷാജി , അഡ്മിനിസ്ട്രേറ്റർ എസ് . വി . ശിശിർ തുടങ്ങിയവർ പങ്കെടുത്തു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here