ഗുരുവായൂര്‍: ഈ വര്‍ഷത്തെ ഗുരുവായൂര്‍ ആനയോട്ടം മാര്‍ച്ച് 6 (വെള്ളി) ഉച്ച തിരിഞ്ഞ് 3 മണിക്ക്. മുൻനിരയിൽ ഓടുന്നതിനുള്ള ആനകളെ നാളെ നറുക്കിട്ട് തീരുമാനിക്കും. പുന്നത്തൂർ കോട്ടയിലുള്ള ആനകളിൽനിന്നും നല്ല ആരോഗ്യസ്ഥിതിയും അക്രമസ്വഭാവമില്ലാത്തതുമായ തിരഞ്ഞെടുക്കപ്പെട്ട ആനകളാണ് ആനയോട്ടത്തിൽ പങ്കെടുക്കുക. തിരഞ്ഞെടുക്കപ്പെട്ട ആനകളിൽ നിന്നും അഞ്ച് ആനകളെ മുൻനിരയിൽ ഓടാൻവേണ്ടി നറുക്കിട്ട് തീരുമാനിക്കും. ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങാണ് ഗുരുവായൂർ ആനയോട്ടം. ഉത്സവകാലത്ത് ഭഗവാന്റെ സ്വർണ്ണതിടമ്പ് എഴുന്നള്ളിക്കുന്നതിനുള്ള ആനയെ തിരഞ്ഞെടുക്കുന്നത് ആനയോട്ടത്തിലൂടെയാണ്.

ADVERTISEMENT

ക്ഷേത്രത്തിലെ നാഴികമണി മൂന്നടിച്ചാൽ ആനയോട്ടചടങ്ങുകൾ ആരംഭിക്കും. പാരമ്പര്യ അവകാശികൾ എടുത്തുകൊടുക്കുന്ന കുടമണികളും കൊണ്ട് പാപ്പാന്മാർ ക്ഷേത്രത്തിൽ നിന്നും മഞ്ജുളാൽ പരിസരത്തേക്കു ഓടിയെത്തി ആനകളെ അണിയിക്കും. ക്ഷേത്രം മാരാർ ശംഖുവിളിക്കുന്നതോടെ ആനയോട്ടം ആരംഭിക്കും. ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാൽ പരിസരത്ത് നിന്ന് ആരംഭിക്കുന്ന ആനയോട്ടം മുന്നിൽ എത്തുന്ന ആനയെ അകത്തേക്ക് പ്രവേശിപ്പിച്ച് വിജയിയായി പ്രഖ്യാപിക്കും .ക്ഷേത്രത്തിനകത്ത് ഏഴ് പ്രദക്ഷിണം വച്ച് കൊടിമരം വണങ്ങുന്നതോടെ ആനയോട്ട ചടങ്ങുകൾ പൂർത്തിയാകും.  രാവിലെ 11നു മുമ്പായി ടൗൺ ഹാൾ പരിസരത്തും മറ്റുമായി ആനകളെ കൊണ്ടുവന്നു നിർത്തും .ഉച്ചക്ക് ആനകളെ എഴുന്നള്ളിക്കരുതെന്ന വനംവകുപ്പിന്റെ കർശന നിർദേശത്തെ തുടർന്നാണിതെന്നും ചെയർമാൻ പറഞ്ഞു.ആനയോട്ടത്തിലെ വിജയിക്ക് ഉത്സവം കഴിയുന്നതുവരെ ക്ഷേത്രത്തിൽ പ്രത്യേക പരിഗണനയുണ്ടാവും.

ഗുരുവായൂരമ്പലത്തിൽ ആനയില്ലാതിരുന്ന കാലത്ത് ഉത്സവ എഴുന്നള്ളിപ്പിന് മറ്റുള്ള ക്ഷേത്രത്തിൽനിന്നും ആനകളെ കൊണ്ടുവരുമായിരുന്നു. എന്തോ കാരണങ്ങൾകൊണ്ട് ഒരു വർഷം ആനകളെ കൊണ്ടുവരാൻ കഴിഞ്ഞില്ല. അന്ന് ഉച്ചക്ക് ശേഷം തൃക്കണാമതിലകം ക്ഷേത്രത്തിൽനിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ആനകൾ ഓടിയെത്തി എന്നാണ് ഐതിഹ്യം. ഇതിന്റെ ഓർമ്മയ്ക്കായി എല്ലാവർഷവും ഗുരുവായൂർ ഉത്സവം ആരംഭിക്കുന്നത് ആനയോട്ടത്തോടെയാണ്. ആനകൾ ഓടിവന്ന സമയത്തെ അനുസ്മരിച്ചുകൊണ്ട് ഉച്ചതിരിഞ്ഞ് മൂന്നുമണിക്കാണ് ആനയോട്ടം നടത്തുന്നത്. ആനയോട്ടത്തിന് ശേഷം രാത്രി 8 മണിയോടെ ഉല്‍സവം കൊടിയേറ്റം…

COMMENT ON NEWS

Please enter your comment!
Please enter your name here