ഗുരുവായൂർ: പ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടത്തിൽ 25 ആനകൾ പങ്കെടുക്കുമെന്നും ദേവസ്വം ഭരണസമിതി പത്രസമ്മേളനത്തിൽ അറിയിച്ചു .ഇതിൽ നിന്ന് നറുക്കെട്ടെടുക്കുന്ന അഞ്ച് ആനകളെയാണ് ഓടിക്കുക . ഓടി ആദ്യം ക്ഷേത്ര ഗോപുരത്തിന് മുന്നിൽ എത്തുന്ന ആനയെ അകത്തേക്ക് പ്രവേശിപ്പിച്ച് വിജയിയായി പ്രഖ്യാപിക്കും . മാർച്ച് ആറിന് ഉച്ചകഴിഞ്ഞു മൂന്നിനാണ് ആനയോട്ടം . രാവിലെ 11നു മുമ്പായി ടൗൺ ഹാൾ പരിസരത്തും മറ്റുമായി ആനകളെ കൊണ്ടുവന്നു നിർത്തും .ഉച്ചക്ക് ആനകളെ എഴുന്നള്ളിക്കരുതെന്ന വനംവകുപ്പിന്റെ കർശന നിർദേശത്തെ തുടർന്നാണിതെന്നും ചെയർമാൻ പറഞ്ഞു. ക്ഷേത്രനഗരിയിൽ ഉത്സവത്തിന്റെ ഭാഗമായുള്ള ഗിൽറ്റു വച്ചുള്ള അലങ്കാരങ്ങൾക്കെല്ലാം വിലക്കേർപ്പെടുത്തിയിട്ടുണ്ട് . ആനകളുടെ ശ്രദ്ധയെ ബാധിക്കാതിരിക്കാനാണിതെന്നു ദേവസ്വം ചെയർമാൻ അഡ്വ . കെ . ബി . മോഹൻദാസ് അറിയിച്ചു .

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here