ഗുരുവായൂർ: ഗജരത്നം പദ്മനാഭൻറ സ്മരണയ്ക്ക് പ്രതിമ സ്ഥാപിക്കുമെന്ന് ദേവസ്വം ചെയർമാൻ കെ . ബി . മോഹൻദാസ് പറഞ്ഞു . പദ്മനാഭൻറ അനുസ്മരണച്ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം . ശ്രീവത്സം അങ്കണത്തിൽ ഗജരാജൻ കേശവന്റെ പ്രതിമക്ക് സമീപമായിരിക്കും പദ്മനാഭൻറ പ്രതിമ സ്ഥാപിക്കുക . എല്ലാ വർഷവും ഉത്സവത്തിനു മുൻപ് പദ്മനാഭൻ അനുസ്മരണച്ചടങ്ങും നടത്തും . പദ്മനാഭന്റെ കൊമ്പുകൾ വനംവകുപ്പിൽനിന്ന് ഏറ്റുവാങ്ങി ക്ഷേതഗോപുരത്തിൽ സ്ഥാപിക്കുമെന്നും ദേവസ്വം ചെയർമാൻ സൂചിപ്പിച്ചു .

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here