ഗുരുവായൂർ: ഗജരത്നം ഗുരുവായൂർ പത്മനാഭന്റെ ചിതാഭസ്മം നിമഞ്ജനം ചെയ്തു . ഇന്ന് രാവിലെ 7 .30 ഓടെ ഗുരുവായൂർ ആനക്കോട്ടയിൽ നിന്നും പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ ചിതാഭസ്മം ചാവക്കാട് എടക്കഴിയൂർ പഞ്ചവടി കടപ്പുറത്തെത്തിച്ചു, കടൽ തീരത്ത് നടന്ന പൂജകൾക്ക് ശേഷം ദേവസ്വം ചെയർമാൻ കെ . ബി മോഹൻദാസ് കടലിലിറങ്ങി ചിതാഭസ്മം കടലിലൊഴുക്കി . ദേവസ്വം ഭരണ സമിതി അംഗങ്ങളായ എ . വി പ്രശാന്ത് , കെ . വി ഷാജി , ദേവസ്വം മാനേജർ ഹരിദാസൻ , ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ശശിധരൻ , ആനപ്രേമി സംഘം സംസ്ഥാന പ്രസിഡണ്ട് കെ . പി ഉദയൻ , ട്രഷറർ ബാബുരാജ് ഗുരുവായൂർ , പത്മനാഭന്റെ പാപ്പാന്മാരായിരുന്ന സന്തോഷ് , കൃഷ്ണൻകുട്ടി , ജ്യോതിഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here