ഗുരുവായൂർ: പടിഞ്ഞാറെ നടയിലെ ഫ്ലാറ്റിൽ വയോധിക കുടുങ്ങിയെന്നു കരുതി കൂടെയുള്ള സ്ത്രീ പോലീസിനേയും ഫയർഫോഴ്സിനയും വിവരം അറിയിച്ചതു ഫയർഫോഴ്സിനെ ഒന്നരമണിക്കുറോളം വട്ടം കറക്കി . ഒടുവിൽ ഫ്ലാറ്റിന്റെ വാതിൽ തകർത്ത് കത്തുകടന്നപ്പോഴേക്കും അക ത്തുണ്ടെന്നു കരുതിയ വയോധിക ഗുരുവായൂരപ്പന്റെ പ്രസാദവുമായി പുറത്തു കാത്തുനി ൽക്കുന്നു ! പടിഞ്ഞാറെനടയിലെ ഫ്ലാറ്റിലാണ് സംഭവം . ക്ഷത്രദർശനത്തിനായി കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നിന്നുള്ള രണ്ടു സതികൾ ഇവിടെ വന്നു താമസിച്ചിരുന്നു . ഇന്നലെ പുലർച്ചെ നാലോടെ ഇരുവരും ക്ഷേത്രദർശനത്തിനു പോകാൻ തീരു മാനിച്ചിരുന്നു . ഒരാൾ രാവിലെ കൃത്യസമയത്തു പോകാനൊരുങ്ങിയപ്പോൾ , കൂട്ടുകാരി സുഖമില്ല അമ്മണിക്കുറിനകം എത്താമെന്നേറ്റു . ഇവർ പിന്നീട് എഴുന്നറ്റ് ഏഴരയോടെ ക്ഷേത്രത്തിലേക്കു പോയി . ആദ്യം പോയ സ്ത്രീ ഒപ്പമുള്ള സ്ത്രീ കാണാതായതോടെ എട്ടരയോടെ തിരിച്ചെത്തി വാതിൽ തട്ടിയെങ്കിലും തുറന്നില്ല . അവർ അകത്തുതന്നെയുണ്ടാകുമെന്നു കരുതി തുടർച്ചയായി വിളിച്ചെങ്കിലും തുറക്കാതായതോടെ സ്ത്രീ നിലവിളി തുടങ്ങി . വാതിൽ അകത്തു നിന്നാണോ പുറത്തുനിന്നാണോ പൂട്ടിയിരിക്കുന്നത് എന്ന് അറിയാൻ കഴിയാത്ത രീതിയിലുള്ളതാണ് . നിലവിളികേട്ട് തൊട്ടട്ടുത്ത ഫ്ലാറ്റിലെ താമസക്കാരും എത്തി . ഓടിക്കൂടിയവർ വിവരം ഫയർഫോഴ്സിനേയും പോലീസിനേയും അറിയിച്ചു. എട്ടരയോടെ പോലീസും ഫയർഫോഴ്സ്മെത്തിയെങ്കിലും അകത്ത് ആളു കുടുങ്ങിക്കിടക്ക് ന്നുണ്ടോയെന്ന് ഉറപ്പാക്കാനായില്ല . അകത്തുള്ള സ്ത്രീ സുഖമില്ലാത്തതാണെന്നും ശുച മുറിയിലോ മറ്റോ തളർന്നു കിടക്കുകയായാകുമെന്നും പുറത്തള്ള സ്ത്രി അറിയിച്ചതോടെ പോലീസ് വാതിൽ തകർക്കൻ ശ്രമം തുടങ്ങി. പത്തോടെ വാതിൽ തകർത്ത് അകത്തു കയറിയപ്പോഴേക്കും ക്ഷേത്രത്തിൽ പോയ സ്ത്രീ തിരിച്ചെത്തി . സ്ത്രീകൾ രണ്ടുപേരും ഇന്നലെ വൈകീട്ടുള്ള ട്രെയിനിൽ തിരിച്ചു പോകാനിരുന്നതാണ്, എന്നാൽ കേടുവന്ന വാതിൽ ശരിയാക്കി പോയാൽ മതിയെന്ന് ഫ്ലാറ്റുടമ അറിയിച്ചതോട ഇവർക്ക് ഒരു ദിവസം കൂടി തങ്ങേണ്ടി വന്നു .

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here