
ചാവക്കാട്: ശ്രീവിശ്വനാഥ ക്ഷേത്രോത്സവത്തിന് ഗുരുപാദപുരി വിവേകാനന്ദ സേവാ സമിതിയുടെ സേവനങ്ങൾ ഭക്ത ജനങ്ങൾക്ക് ആശ്വാസമായി. ശ്രീവിശ്വനാഥ ക്ഷേത്രോത്സവത്തിന് എത്തിയ ഭക്തജനങ്ങൾക്ക് ഗുരുപാദപുരി വിവേകാനന്ദ സേവാ സമിതിയുടെ നേതൃത്വത്തിൽ സൗജന്യ സംഭാര വിതരണം നടത്തി. കടുത്ത ചൂടിൽ സംഭാര വിതരണം ഭക്തജനങ്ങൾക്ക് ആശ്വാസമായി. അതുപോലെ തന്നെ ശ്രീവിശ്വനാഥ ക്ഷേത്ര മഹോത്സവം ആറാട്ട് എഴുന്നള്ളിപ്പ് കഴിഞ്ഞു മണിക്കൂറുകൾക്കകം കനത്ത മഴയിലാണ് ക്ഷേത്ര മൈതാനം മുഴുവനും വിവേകാനന്ദ സേവാ സമിതിയുടെ നേതൃത്വത്തിൽ ശുചീകരിക്കപ്പെട്ടത്. കൊടിയിറക്കം കഴിഞ്ഞു രാത്രി 11-ന് ആരംഭിച്ച ശുചീകരണം പുലർച്ചെ 2 മണി വരെ നീണ്ടുനിന്നു. കെ.വി.അനൂപ്, ശ്രീരാഗ് ഗുരുപാദപുരി, പി.ജെ. മിഥുൻ, ടി.എം. ശ്രീമേഷ്, വി,എം. മിഥുൻ എന്നിവർ നേതൃത്വം നൽകി. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും, ഭക്ത ജനങ്ങളും വിവേകാനന്ദ സേവാ സമിതി പ്രവർത്തകരെ അഭിനന്ദിച്ചു.
