ഗുരുവായൂര്‍: ലക്ഷകണക്കിന് ആരാധകരും , ആനപ്രേമികളുടെ വികാരവുമായിരുന്ന വിടവാങ്ങിയ ഗജരത്‌നം ഗുരുവായൂര്‍ പത്മനാഭന്‍ അനുസ്മരണം ഇന്ന് ( 03.03.2020) നടക്കും. ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ വൈകീട്ട് അഞ്ചിന് നഗരസഭ ഇ.എം.എസ് സ്‌ക്വയറിലാണ് അനുസമരണ ചടങ്ങ്. ആറരപതിറ്റാണ്ടിലേറെയായി ഗുരുവായൂരപ്പന്റെ തിടമ്പേറ്റി ആനപ്രേമികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ പത്മനാഭന്‍ കഴിഞ്ഞ 26നാണ് വിടപറഞ്ഞത്. കോടനാട് വനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ചിതാഭസ്മം ഞായറാഴ്ചആനത്താവളത്തിലെത്തിച്ചിട്ടുണ്ട്. ചിതാഭസ്മം നിമജ്ഞനം ചെയ്യുന്നതിനെ കുറിച്ച് അനുസ്മരണ സമ്മേളനത്തില്‍ തീരുമാനമെടുക്കും. പത്മനാഭന് സ്മാരകം നിര്മ്മി ക്കുന്നതിനെ കുറിച്ചും വര്ഷംതോറും അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുന്നതിനെ കുറിച്ചും സമ്മേളനത്തില്‍ തീരുമാനമുണ്ടാകും.പത്മനാഭന്റെ ആരാധകരുടെ നിര്ദ്ദേുശം കൂടി കണക്കിലെടുത്താവും ദേവസ്വം ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കുക. ലോകത്ത് ഒരു ആനക്കും ലഭിക്കാത്ത യാത്ര അയപ്പ് ആണ് ഗജ രത്ന ത്തിന് ദേവസ്വവും ,ആരാധകരും നല്‍കിയിരുന്നത്

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here