ബജറ്റ് സമ്മാനം അഗതികൾക്ക് ഉപഹാരമായി നൽകി

ഗുരുവായൂർ: നഗരസഭാ ബജറ്റ്നോടൊപ്പം കൗൺസിലർമാർക്ക് നൽകിയ ഉപഹാരം യുഡിഎഫ് കൗൺസിലർമാർ അഗതിമന്ദിരത്തിലേക്ക് സംഭാവന ചെയ്തു. ഉപഹാരമായി ലഭിച്ച പൂതപ്പാണ് അഗതികൾക്ക് നൽകിയത്. അഗതിമന്ദിരത്തിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് കെ.പി .എ റഷീദ് , കൗൺസിലർമാരായ കെ പി ഉദയൻ, ഒ കെ ആർ മണികണ്ഠൻ, മുട്ടത്ത് റോസി എന്നിവരുടെ നേതൃത്വത്തിലാണ് പുതപ്പുകൾ കൈമാറിയത്. കഴിഞ്ഞവർഷം ബജറ്റ് അവതരണ ദിനത്തിൽ ബാഗുകളാണ് ഉപഹാരമായി നൽകിയിരുന്നത്.ആദ്യമായാണ് പുതപ്പ് നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button