ഗുരുവായൂർ പടിഞ്ഞാറുനടയിൽ നഗരസഭ മാലിന്യസംസ്കരണത്തിന് കുഴിയെടുത്തപ്പോൾ ബി . എസ് . എൻ . എലിന്റെ കേബിളുകൾ മുറിഞ്ഞു . പടിഞ്ഞാറേനട ജങ്ഷനിലെ കബിളുകളാണ് മുറിഞ്ഞത് . ഇതുമൂലം അഞ്ഞൂറോളം ടെലിഫോണുകൾ തകരാറിലായതായി ബി . എസ് . എൻ . എൽ . അധികൃതർ അറിയിച്ചു . പടിഞ്ഞാറെനടയിൽ നഗര സഭയുടെ എമിനിറ്റി സെൻററിലെ മാലിന്യസംസ്കരണത്തിന് കുഴിയെടുക്കുമ്പോഴായിരുന്നു കേബിൾ മുറിഞ്ഞത് . കു ഴിയെടുത്തത് മെയിൻ റോഡിൻറ അടുത്തേയ്ക്ക് കയറിപ്പോയ താണ് പ്രശ്നമായത് . അവിടെ ടെലിഫോൺ കേബിളുകളുള്ളത് അറിഞ്ഞില്ല . ടെലിഫോൺ കേബിൾ മുറിഞ്ഞതറിഞ്ഞ് ബി . എസ് . എൻ . എൽ . ഉദ്യോഗസ്ഥരെത്തി നഗരഭയുടെ പണികാരുമായി തർക്കവുമുണ്ടായി. അറിയാതെ സംഭവിച്ചതാണെന്ന് നഗരസഭയുടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ നഗരത്തിന്റെ പലയിടത്തായി നഗരസഭയുടെ കാന നിർമാണത്തിനിടെ എണ്ണൂറ് ടെലിഫോൺ കേബിളുകൾ മുറിഞ്ഞിരുന്നു . അതിന്റെ നഷ്ടപരിഹാരം കിട്ടാൻ ബി . എസ് . എൻ . എൽ . ഗുരുവായൂർ പോലീസിൽ പരാതി നൽകിയിരുന്നു . പിന്നീട് നഗര സഭ ഒത്തുതീർപ്പുചർച്ചയ്ക്കു വിളിക്കുകയും പണം തരാമെന്ന് അറിയിക്കുകയും ചെയ്തു.അതിനിടയിലാണ് വീണ്ടും കേബിൾ മുറിഞ്ഞത് . പൊതുവേ തൊഴിലാളികളുടെ കുറവുനേരിടുന്ന സമയത്ത് ടെലിഫോൺ കേബിളുകൾ ഇടയ്ക്കിടെ നേരെയാക്കേണ്ടിവരുന്നത് ബുദ്ധിമുട്ടായിരിക്കുകയാണെന്ന് ബി . എ സ് . എൻ . എൽ അധികൃതർ അറി യിച്ചു .

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here