താരമായി കൗൺസിലർ കെ.എച്ച്.സലാം

ചാവക്കാട്: തിരുവത്ര കോട്ടപ്പുറത്ത് ‘മുറിയിൽ കയറിയ ഉഗ്രവിഷമുള്ള മൂർഖൻ പാമ്പ് അമ്മയെയും മൂന്ന് കുഞ്ഞുമക്കളെയും ഭയപ്പെടുത്തിയത് രണ്ട് മണിക്കൂർ നേരം. പത്തി വിടർത്തി നിന്ന പാമ്പിനെ കൈയ്യോടെ പിടികൂടിയ ചാവക്കാട് നഗരസഭ വികസന സ്ഥിരം സമിതി അധ്യക്ഷൻ കെ.എച്ച്.സലാം താരമായി.

മൂർഖനെ കീഴ്പ്പെടുത്തി ഭരണിയിലാക്കിയപ്പോൾ വീട്ടുകാർക്കും നാട്ടുകാർക്കും ആശ്വാസമായി. തിരുവത്ര കോട്ടപ്പുറം നാലകത്ത് ആബിദിന്റെ ഭാര്യയും മൂന്ന് കുഞ്ഞുമക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. ഇന്നലെ രാവിലെയാണ് സംഭവം.

മൂർഖനെ കണ്ടതോടെ വീട്ടുകാർ ഭയന്ന് അലറിവിളിച്ചു. കൗൺസിലറായ കെ.എച്ച്. സലാമിനെ ആബിദ് ഗൾഫിൽ നിന്നു ഫോണിൽ വിവരം അറിയിക്കുകയായിരുന്നു. ഉടനെയെത്തിയ കൗൺസിലർ ഒറ്റക്ക് പാമ്പിനെ പിടികൂടി. നേരത്തെയും വാർഡിലെ മറ്റൊരു വീട്ടിൽ നിന്നു പാമ്പിനെ പിടികൂടി കൗൺസിലർ ഹീറോയായിരുന്നു. ഡി എഫ് ഒ ഷാഹിദിന് പാമ്പിനെ കൈമാറി.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here