ഗുരുവായൂർ: ഈ വർഷത്തെ ഗുരുവായൂർ ക്ഷേത്രോത്സവം ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ചെയർമാൻ അഡ്വ കെ . ബി മോഹൻദാസ് വാർത്താസമ്മേളനത്തി അറിയിച്ചു . മാർച്ച് 6 ന് ഉച്ചതിരിഞ്ഞ് 3 നടക്കുന്ന ആനയോട്ടത്തോടെ ഉത്സവാഘോഷങ്ങൾക്ക് തുടക്കമാവും പത്ത് ദിവസത്തെ ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന ഉത്സവ പകർച്ച , പ്രസാദ ഊട്ട് എന്നിവയ്ക്ക് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു . തെക്കേ നടയിൽ തയ്യാറാക്കിയ പ്രത്യേക നടപന്തലിൽ ഒരേ സമയം 1200 പേർക്ക് ഭക്ഷണമൊരുക്കും . 20 ,000ൽ പരം ഭക്തർക്ക് ദിവസേന പ്രസാദ ഊട്ട് നൽകും . രാവിലെ 9 മുതൽ പ്രസാദ ഊട്ട് വിതരണം ആരംഭിക്കും . ഉച്ചയ്ക്ക് 2 വരെ വരിയിൽ നിൽക്കുന്നവർക്ക് പ്രസാദ ഊട്ട് നൽകും . വൈകീട്ട് 7 മുതൽ രാത്രി 10 വരെയും നാരായണാലയത്തിന് സമീപവും പ്രസാദ ഊട്ട് നൽകും . ദേശ പകർച്ച രാവിലെ മുതൽ 8 .30 വരെയും വൈക് 3 മുതൽ 5 . 30 വരെയും നടക്കും .എറണാകുളത്തെ സുബ്ബരാജന്‍ എമ്പ്രന്തിരിയാണ് ഭക്ഷണം പാചകം ചെയ്യാനുള്ള കരാര്‍ എടുത്തിട്ടുള്ളത് . കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞ തുകക്കാണ് ആദ്ദേഹത്തിന് കരാര്‍ നല്‍കിയിട്ടുള്ളത് .പ്രസാദ കഞ്ഞിക്ക് ആവശ്യമായ അരിയും പലചരക്കും എല്ലാവര്‍ഷവും വഴിപാട് ആയി നല്‍കുന്ന വ്യവസായി ശശിധരന്‍ കര്‍ത്താ തന്നെയാണ് ഈ വര്‍ഷവും നല്‍കുന്നത് .

ADVERTISEMENT

ആനയോട്ടത്തിൽ 25 ആനകൾ അണിനിരക്കും ഇതിൽ നിന്ന് നറുക്കെട്ടെടുക്കുന്ന അഞ്ച് ആനകളെയാണ് ഓടിക്കുക . ഓടി ആദ്യം ക്ഷേത്ര ഗോപുരത്തിന് മുന്നിൽ എത്തുന്ന ആനയെ അകത്തേക്ക് പ്രവേശിപ്പിച്ച് വിജയിയായി പ്രഖ്യാപിക്കും . ആനയോട്ടത്തിൽ പങ്കെടുക്കേണ്ട ആനകളെ പതിനൊന്ന മണിക്ക് മുന്പ് തന്നെ മഞ്ജുളാൽ പരിസരത്തും ടൌൺ ഹാൾ വളപ്പിലും കൊണ്ട് വന്ന് നിറുത്തും . ഉച്ചക്ക് ആനകളെ എഴുന്നള്ളിക്കരുതെന്ന വനംവകുപ്പിന്റെ കർശന നിർദേശത്തെ തുടർന്നാണിതെന്നും ചെയർമാൻ പറഞ്ഞു . ഭരണ സമിതി അംഗങ്ങളായ എ . വി പ്രശാന്ത് , കെ അജിത് , കെ . വി . ഷാജി , ഇ . പി . ആർ വേശാല , അഡ്മിനിസ്ട്രേറ്റർ എസ് . വി ശിശിർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കടുത്തു.

COMMENT ON NEWS

Please enter your comment!
Please enter your name here