ഗുരുവായൂര്‍ ക്ഷേത്രത്തിന്‍റെ വസ്തു വകകള്‍ ഇന്‍ഷൂര്‍ ചെയ്തു.

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിന്‍റെ വസ്തു വകകള്‍ 2,28,39,720 രൂപക്ക് ഇന്‍ഷൂര്‍ ചെയ്തു . ടെണ്ടറില്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്ത് കൊച്ചിയിലെ സ്വകാര്യ ബ്രോക്കിംഗ് കമ്പനിയെയാണ് ചുമതല പ്പെടുത്തിയിട്ടുള്ളത് . ഒരു ആചാരമോ ,കീഴ്വഴക്കാമോ പോലെ യുനൈറ്റഡ് ഇന്‍ ഷൂറന്‍സ് കമ്പനിയെയിരുന്നു ദേവസ്വം ചുമതല നല്‍കിയിരുന്നത് ഇത് ഏറെ വിവാദങ്ങള്‍ക്കും കാരണമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം യുണൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനി 2,41,90,000 തുകക്ക് പോളിസി നല്‍കിയതെങ്കില്‍ അതിനെക്കാള്‍ 13,50,280 രൂപ കുറവ് തുകക്കാണ് സെക്യൂറസ്‌ ഇന്‍ഷൂറന്‍സ് ബ്രോക്കേര്‍സ് എന്ന സ്ഥാപനം പോളിസി നേടിയത് . ന്യൂ ഇന്ത്യ ഇന്ഷൂറന്‍സ് കമ്പനിയും , സ്റ്റാര്‍ ഹെല്‍ത്തും സംയുക്തമായാണ് സെക്യൂറസ് ഇന്‍ഷൂറന്‍സ് ബ്രോക്കേര്‍സ് എന്ന സ്ഥപനത്തിന്റെ കീഴില്‍ പോളിസി നല്‍കിയത് . ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ അഡ്വ കെ ബി മോഹന്‍ദാസ്‌ ചെക്കുകള്‍ കൈമാറി . ഭരണ സമിതി അംഗം എ വി പ്രശാന്ത്‌ ,സി എഫ് ആന്‍റ് എ ഒ. കെ കെ മനോജ്‌കുമാര്‍ , ഡെപ്യൂട്ടി അഡ്മിനിസ്ട്രെറ്റര്‍മാരായ സി ശങ്കര്‍ ,കെ ആര്‍ സുനില്‍ കുമാര്‍ ,ഇന്‍ഷൂറന്‍സ് ബ്രോകിംഗ് കമ്പനി പ്രിന്‍സിപല്‍ ആഫീസര്‍ ശബരീനാഥ് എന്നിവര്‍ സംബന്ധിച്ചു .

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here