ഗുരുവായൂർ: ഗജരത്നം ഗുരുവായൂർ പദ്മനാഭൻറ പേരിൽ തപാൽ വകുപ്പ് പോസ്റ്റൽ കവർ പുറത്തിറക്കുന്നു . കവറിൻറ മുൻഭാഗത്ത് ഗുരുവായൂർ ക്ഷേത്രത്തിൻറ പശ്ചാത്തലത്തിൽ നിൽക്കുന്ന പദ്മനാഭിൻറ ചിത്രവും പിൻ വശത്ത് ആനയെക്കുറിച്ചുള്ള ചെറുവിവരങ്ങളും ഉൾപ്പെടുത്തും. ഗുരുവായൂർ ദേവസ്വത്തിന്റെ അനുമ തിയോടെ ആനപ്രേമി സംഘവുമായി സഹകരിച്ചാണ് പോസ്റ്റൽ കവർ പുറത്തിറക്കുന്നത് . ഗുരുവായൂർ ഉത്സ വത്തിനു മുമ്പായി കവറിൻറെ പ്രകാശനം നടക്കുമെന്ന് പോസ്റ്റൽ വകുപ്പ് മാർക്കറ്റിങ് മാനേജർ നന്ദകിഷോർ പറഞ്ഞു . നേരത്ത പദ്മനാഭൻറ പേരിൽ സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here