മറക്കാനാവാത്ത ആ സെൽഫി: ഇനി ഓർമ മാത്രം.

ഗുരുവായൂർ: മൊബൈലിൽ സെൽഫിയെടുക്കുന്നത് മുയീസിന് വല്ലാത്ത ആവേശമാണ് . അടുത്തിടെ എടുത്ത സെൽഫി ചിത്രം നോക്കി ഉറ്റസുഹൃത്ത് വിഷ്ണു പൊട്ടിക്കരഞ്ഞപ്പോൾ അത് സ്കൂൾ മുറ്റത്ത് കൂട്ടത്തേങ്ങലായി മാറി . ഗുരുവായൂർ കിഴക്കേനടയിൽ വിജയലക്ഷി ടീച്ചറുടെ വീട്ടിൽ ട്യൂഷൻ ക്ലാസ് കഴിഞ്ഞായിരുന്നു മൂയീസ് സെൽഫിയെടുത്ത് . അത് പത്ത് എച്ച് . ഡിവിഷനിലെ കൂട്ടുകാർക്കെല്ലാം മൂയീസ്തന്നെ കാണിച്ചുകൊ ടുക്കുകയും ഗ്രൂപ്പുകളിൽ പങ്കുവെക്കുകയും ചെയ്തു . ശനിയാഴ്ച കോതകുളങ്ങരയിലെ കുളത്തിൽ മുയീസിന് ദാരുണാന്ത്യം സംഭവിച്ചത് കൂട്ടുകാരിൽ വലിയ ആഘാതമാണുണ്ടാ ക്കിയത് .

കോതകുളങ്ങര ഭരണി ആഘാഷത്തിന് മൂയീസ് തന്റെ കൂട്ടുകാരെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു . തൻറെ വീടിനടുത്തുനിന്ന് പുറപ്പെടുന്ന ആഘോഷത്താടൊപ്പം പോകാനും ആർത്തുല്ലസിക്കാനുമായിരുന്നു അത് . ആഘോഷം കഴിഞ്ഞ് , കുളം കാണിക്കാൻ കൊണ്ടുപോയ മൂയീസിന് അവിടെവെച്ചുണ്ടായ മരണം കൂട്ടു കാർക്ക് പൊള്ളുന്ന അനുഭവമായി . ഉറ്റസുഹൃത്തുക്കളായ വിഷ്ണു , ആദിത്യൻ , അവിൻ , പാർഥൻ , അബിൻ , ഉണ്ണിക്കുട്ടൻ എന്നിവരാ യിരുന്നു മുയിസിനൊപ്പം കുളം കാണാൻ പോയത് . കുളിക്കാനുള്ള ഉദ്ദേശ്യമുണ്ടായിരുന്നില്ല. കാൽ കഴുകാൻവേണ്ടിയാണ് കുളക്കടവിലെത്തിയത് . അവിടെ ചിലർ കുളിക്കുന്നത്കണ്ടപ്പോൾ മൂയിസിന് നീന്താനൊരു മോഹം . അവൻ ചാടി ,കൂട്ടുകാർ നീന്തൽ ആസ്വദിച്ചുനിന്നു. കുളത്തിൻറ മധ്യത്തിലെത്തിയപ്പോഴാണ് മൂയീസ് കാലുകളിട്ടടിക്കുന്നത് കണ്ടത് . ആളുകൾ ഓടിക്കൂടി കരയ്ക്കുകയറ്റി ആശുപത്രിയിലെത്തിച്ചപ്പോഴും മൂയീസ് തങ്ങളെ വിട്ടുപോകുമെന്ന് കരുതിയില്ലെന്നുപറഞ്ഞ് കൂട്ടുകാർ സ്കൂൾ വരാന്തയിലിരുന്ന് തേങ്ങിക്കരയുകയായിരുന്നു .

പഠിക്കാൻ മിടുക്കനായ മൂയീസിൽനിന്നാണ് ക്ലാസിലെ മറ്റ് കുട്ടികൾ സംശയങ്ങൾ തിർക്കാറ് . പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സമയം കൂടിയാണിത് . ” അവന് എഴുതാൻ കഴിയാത്ത പരീക്ഷ ഞാനും എഴുതുന്നില്ലെ ‘ ന്നുപറഞ്ഞ് വിഷ്ണു അലമുറയിട്ടത് അധ്യാപകരുടെയും ഉള്ളുലയ്ക്കുന്നതായിരുന്നു . ഇക്കുറി എ പ്ലസ് പ്രതീക്ഷിച്ച കുട്ടിയായിരുന്നു മൂയീസിനെന്നുപറഞ്ഞ ക്ലാസ് അധ്യാപിക കെ . ഗീതയ്ക്ക് വാക്കുകൾ പൂർത്തിയാക്കാനായില്ല . ഞായറാഴ്ച വൈകീട്ട് മൂയിസിൻറ മൃതദേഹം സ്കൂളിൽ എത്തിച്ചപ്പോൾ വിദ്യാർ ഥികളും അധ്യാപകരും രക്ഷിതാക്കളും പൊട്ടിക്കരയുകയായിരുന്നു . സ്കൂൾ ഓഡിറ്റോറിയത്തിൽ അരമണിക്കൂർ പൊതുദർശനത്തിനുവെച്ചു തുടർന്ന് എല്ലാവരുടെയും കണ്ണിലുണ്ണിയായ ആ മിടുക്കൻ സ്കൂളിനോട് അവസാനയാത്രപറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button