ഗുരുവായൂർ: നഗരസഭയുടെ നേതൃത്വത്തിൽ നഗരസഭ ലൈബ്രറി അങ്കണത്തിലെ ഇ എം എസ് സ്ക്വയറിൽ സംഘടിപ്പിക്കുന്ന “പച്ചമരത്തണലിൽ ” എന്ന സ്ഥിരം സംഗീത സഭയ്ക്ക് തുടക്കമായി .കെ വി അബ്ദുൾ ഖാദർ എം എൽ എ ഗാനമാലപിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു . നഗരസഭ ചെയർപേഴ്സൻ എം രതി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു . വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ , സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻമാരായ ടി എസ് ഷെനിൽ , കെ.വി വിവിധ് എന്നിവർ സംസാരിച്ചു .തുടർന്ന് നടന്ന ഗാനസന്ധ്യയിൽ ചെയർപേഴ്സൻ എം രതി ടീച്ചർ , ലിയാഖത്ത് വടക്കേക്കാട് , ഷക്കീല ഷംസുദീൻ ഗുരുവായൂർ , നിവ്യ തമ്പുരാൻപടി എന്നിവർ ഗാനങ്ങളാലപിച്ചു ശരത്ത് ചാവക്കാട് (തബല ) മുജീബ് റഹ്മാൻ അണ്ടത്തോട് ( റിഥം) ജലീൽ അണ്ടത്തോട് (കീ ബോർഡ് ) കൊച്ചിൻ ബഷീർ ( ഹാർമോണിയം ) എന്നിവർ പക്കമേളമൊരുക്കി.തുടർന്നുള്ള ഇടവിട്ട ഞായറാഴ്കളിൽ മെഹന്തി ആവാസ് ചാവക്കാട് , ജനകീയ സംഗീതസഭ ബ്ലാങ്ങാട് ,മേഘമൽഹാർ ചാവക്കാട് , രാഗമാലിക പഞ്ചവടി , ജമാജിൻ ഗുരുവായൂർ എന്നിവരുടെ സ്ഥിരം സംഗീത സഭകൾ അരങ്ങേറും .

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here