ഗുരുവായൂർ: ഗജരത്നം ഗുരുവായൂർ പത്മനാഭന്റെ ചിതാഭസ്മം ആനത്താവളത്തിലെത്തിച്ചു. പത്മനാഭനെ സംസ്കരിച്ച കോടനാട് നിന്നും ഗുരുവായൂരിലെത്തിച്ച ചിതാഭസ്മം ദേവസ്വം ഭരണസമിതി അംഗം എ.വി പ്രശാന്ത് ഏറ്റുവാങ്ങി. തുടർന്ന് ആനത്താവളത്തിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ പത്മനാഭന്റെ ഛായാചിത്രത്തിന് മുന്നിൽ നിലവിളക്ക് വെച്ച് ചിതാഭസ്മം നിറച്ച കുടങ്ങൾ സ്ഥാപിച്ചു.ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് പത്മനാഭന്റെ അനുസ്മരണമുണ്ട് .അതിൽ പൊതുദർശനത്തിനുവെച്ച ശേഷം നിമജ്ജനം ചെയ്യും. .
ചടങ്ങിൽ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എസ്. ശശിധരൻ, ജീവധനം ഉദ്യോഗസ്ഥർ, ആനത്താവളത്തിലെ ജീവനക്കാർ,ആനപ്രേമികൾ എന്നിവർ സംബന്ധിച്ചു.