പാലയൂർ തീർത്ഥകേന്ദ്രത്തിലേക്ക് ജാഗരണ തീർത്ഥാടകരായി ആയിരങ്ങൾ

ചാവക്കാട്: വലിയ നോമ്പിലെ ആദ്യത്തെ വെള്ളിയാഴ്ചയിലെ ജാഗരണ തീർത്ഥാടനത്തിന് പാലയൂരിൽ സമാപനമായി. വിവിധ ഇടവകകളിൽ നിന്നുള്ളതിലും മുഖ്യ ജാഗരണ തീർത്ഥാടനത്തിലുമായി ആയിരകണക്കിനു വിശ്വാസികളാണ് വെള്ളിയാഴ്ച വൈകുന്നേരം മുതൽ ശനിയാഴ്ച പുലർച്ച വരെയുള്ള സമയങ്ങളിൽ പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ എത്തിച്ചേർന്നത്. വെള്ളിയാഴ്ച രാത്രി 9 മണിക്ക് തൃശൂർ വ്യാകുല മാതാവിൻ ബസലിക്കയിൽ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, വികാരി ജനറാൾമാരായ മോൺസിഞ്ഞോർ ജോസ് വല്ലൂരാൻ, മോൺസിഞ്ഞോർ തോമാസ് കാക്കശ്ശേരി എന്നിവരുടെ സാന്നിധ്യത്തിൽ തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻ ഡ്രൂസ് താഴത്ത് മഹാ തീർത്ഥാടനം ജനറൽ കൺവീനർ ഫാദർ ബിജു പാണേങ്ങാടന് പതാക കൈമാറി ഫ്ലാഗ് ഓഫ് ചെയ്ത മുഖ്യ ജാഗരണ തീർത്ഥാടനത്തിന് ചെയർമാൻ ഫാദർ ജോസഫ് വൈക്കാടൻ, കൺവീനർ ഷിബു കാഞ്ഞിരത്തിങ്കൽ, ആനന്ദ് താഞ്ചപ്പൻ, എ.എ ആൻ്റണി തുടങ്ങിയവർ നേതൃത്വം നൽകി. പാലയൂർ ഫൊറാനയിലേയും അതിരൂപതയിലെ വിവിധ ഇടവകളിലെയും വൈദികരുടെ നേതൃത്വത്തിൽ വിശ്വാസികൾ കുരിശിൻ്റെ വഴി പരിഹാര പ്രദക്ഷിണം നടത്തിയും ജപമാല ഉരുവിട്ടും വലിയ നോമ്പിൻ്റെ ചൈതന്യത്തിൽ തീർത്ഥ കേന്ദ്രത്തിലെത്തി ചേർന്നു. ജാഗരണ തീർത്ഥാടനത്തിൽ പങ്ക് ചേർന്ന് വിശ്വാസ കവാടത്തിലൂടെ ദേവാലയത്തിലെത്തി പ്രാർത്ഥിക്കുന്നവർക്ക് മാർപാപ്പ പൂർണ്ണ ദണ്ഡ വിമോചനം അനുവദിച്ചിട്ടുണ്ട്. തീർത്ഥ കേന്ദ്രത്തിൽ വിശ്വാസികൾക്ക് ലഘുഭക്ഷണം ഒരുക്കിയിരുന്നു. ജാഗരണ തീർത്ഥാടകരെ റെക്ടർ ഫാദർ വർഗീസ് കരിപ്പേരി, സഹ വികാരി ഫാദർ അനു ചാലിൽ, സെക്രട്ടറി സി കെ ജോസ്, കൈക്കാരൻ കെ ടി വിൻസെൻ്റ്, കൺവീനർമാരായ ജോയ് ചിറമ്മൽ, പി വി പീറ്റർ, ഇ എഫ് ആൻറണി, സി ഡി ലോറൻസ്, സി എൽ ജെയ്ക്കബ്, ജോയ്സി ആൻ്റണി, തോമസ് വാകയിൽ, തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here