ഗുരുവായൂര്‍ : ഗുരുവായൂരപ്പ ഭക്തിഗാനങ്ങള്‍അടങ്ങിയ ശ്രീവത്സം ഓഡിയോ   സി.ഡി പ്രകാശനവും , ഗുരുവായൂർ ദേവസ്വത്തിന്റെ ഔദ്യോഗിക   യൂടൂബ് ചാനലിന്റെയും, ഫേസ്ബുക്ക് പേജിന്റെയും ഉത്ഘാടനവും കൃഷി വകുപ്പുമന്ത്രി . വി.എസ്. സുനിൽ കുമാർ നിര്‍വഹിച്ചു . മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ദേവസ്വം ചെയര്‍മാന്‍ അഡ്വ കെ ബി മോഹന്‍ദാസ്‌ അധ്യക്ഷത വഹിച്ചു . എം എല്‍ എ കെ വി അബ്ദുള്‍ഖാദര്‍, ഭരണ സമിതി അംഗങ്ങളായ അജിത്‌ , എ വി പ്രശാന്ത്‌ ,നഗരസഭ ചെയര്‍മാന്‍ എം രതി , വൈസ് ചെയര്‍മാന്‍ അഭിലാഷ് വി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു . ഭക്തിഗാനരചയിതാവും കവിയുമായ എസ്. രമേശൻ നായർ രചിച്ച്, എം. ജയചന്ദ്രൻ സംഗീത സംവിധാനം നിർവ്വഹിച്ച്,  പി. ജയചന്ദ്രൻ, എം.ജി. ശ്രീകുമാർ, മധു ബാലകൃഷ്ണന്‍ സുദീപ് കുമാര്‍ ,മൃദുല വാര്യര്‍ ,വൈക്കം വിജയലക്ഷ്മി ഹരിശങ്കര്‍ കാവാലം ശ്രീകുമാര്‍ ,ശ്രീ റാം പാര്‍ഥ സാരഥി തുടങ്ങിയ ഗായകർ ആലപിച്ച സി ഡി യാണ് പ്രകാശനം ചെയ്തത് . 13 ലക്ഷം രൂപ ചിലവില്‍ കോയമ്പത്തൂരിലെ ബിസിനസുകാരന്‍ രാജന്‍ പി നായരുടെ വകയായാണ് സിഡി നിര്‍മിച്ചത് . തുടര്‍ന്ന്‍ സംഗീതാര്‍ച്ചനയും ,ശിവോഹം അവതരിപ്പിച്ച നൃത്ത ശില്‍പവും അരങ്ങേറി.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here