ഏഴാമത് ശിവരാത്രി നൃത്തോത്സവം ലണ്ടൻ നഗരത്തിലെ ക്രോയിടോൻലാൻഫ്രാൻക് സ്കൂൾ ഓഡിറ്റോറിയത്തിൽ ഇന്ന് ( ഫെബ്രുവരി 29 ) അരങ്ങേറും.നേതൃത്വം നൽകുന്നത് ഗുരുവായൂർ തെക്കുംമുറി ഹരിദാസ് . ലണ്ടൻ ഹിന്ദു ഐക്യവേദിയാണ് ആറുവർഷമായി ലണ്ടനിൽ ശിവരാത്രി നൃത്തോത്സവം സംഘടിപ്പിക്കുന്നത്. ഇംഗ്ളണ്ടിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രശസ്തരായ നർത്തകർ പങ്കെടുക്കും. ക്ളാസിക്കൽ നൃത്തരൂപങ്ങൾ മാത്രമാണ് ശിവരാത്രി നൃത്തോത്സവത്തിൽ അവതരിപ്പിക്കുന്നത്.

ലണ്ടൻ ഹിന്ദു ഐക്യവേദി ചെയർമാൻ തെക്കുംമുറി ഹരിദാസാണ് ലണ്ടനിൽ ശിവരാത്രി നൃത്തോത്സവവും, ആറുവർഷമായി ചെമ്പൈ സംഗീതോത്സവവും ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ കീഴിൽ സംഘടിപ്പിക്കുന്നത്.