ചാവക്കാട് ശ്രീവിശ്വനാഥ ക്ഷേത്രത്തിലെ മഹോൽസവം മാർച്ച് ഒന്നിന്: കൂട്ടിയെഴുന്നെള്ളിപ്പിൽ 33 ഗജ വീരൻമാർ അണിനിരക്കും

ചാവക്കാട് : തീരദേശത്തെ പ്രസിദ്ധമായ മണത്തല ശ്രീവിശ്വനാഥക്ഷേത്രത്തിലെ മഹോൽസവം ഞായറാഴ്ച്ച വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് പ്രസിഡന്റ് പ്രൊഫ. സി സി വിജയൻ , സെക്രട്ടറി എം കെ വിജയൻ , ട്രഷറർ എ എ ജയകുമാർ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പതിവിൽ നിന്നും വ്യത്യസ്ഥമായി രാത്രി എട്ടിനാണ് കൂട്ടിയെഴുന്നെള്ളിപ്പ് . 33 ആനകൾ കൂട്ടിയെഴുന്നെള്ളിപ്പിൽ അണിനിരക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. പുലർച്ചെ നാലിന് ക്ഷേത്ര ചടങ്ങുകൾ ആരംഭിക്കും . നിർമാല്യ ദർശനം , അഭിഷേകം , ഗണപതി ഹോമം , ഉഷപൂജ , ശീവേലി എന്നിവക്കുശേഷം കലശാഭിഷേകവും ഉച്ചപൂജയും നടക്കും.

ഉച്ചകഴിഞ്ഞ് മൂന്നിന് ശ്രീശങ്കരപുരംപ്രകാശൻ മാരാർ നയിക്കുന്ന പഞ്ചവാദ്യത്തോടെ എഴുന്നെള്ളിപ്പ് ആരംഭിക്കും . വൈകീട്ട് വിവിധ കരകളിൽ നിന്നായി കോഴികുളങ്ങര , ദ്യശ്യ , പുഞ്ചിരി , ശ്രീബ്രഹ്മ , ഭൈരവ , കർമ , സനാതന , ശ്രീശിവലിംഗദാസ , സമന്വയ , ശ്രീഗുരുദേവ , തത്വമസി , ശ്രീഗുരുശക്തി , മഹേശ്വര , ശ്രീനാരായണ സംഘം തുടങ്ങിയ ഉൽസവാഘോഷ കമ്മിറ്റികളുടെ നേത്യത്വത്തിൽ എഴുന്നെള്ളിപ്പുകൾ ആരംഭിച്ച് രാത്രി എട്ടിന് ക്ഷേത്രാങ്കണത്തിൽ സമ്മേളിച്ച് കൂട്ടിയെഴുന്നെള്ളിപ്പ് നടക്കും വിവിധ വാദ്യ മേളങ്ങൾ , കലാരൂപങ്ങൾ , വർണകാവടികൾ തുടങ്ങിയവ എഴുന്നെള്ളിപ്പുകൾക്ക് വർണശോഭ പകരും . വെള്ളിതിരുത്തി ഉണ്ണിനായർ , ഗുരുവായൂർ ശശിമാരാർ, എന്നിവരുടെ പ്രാണത്തിൽ ചെണ്ടമേളം അരങ്ങേറും. തലേദിവസം ശനിയാഴ്ച ദീപാരാധനക്ക് മുമ്പ് കേളി , കൊമ്പുപറ്റ് , കുഴൽപറ്റ് എന്നിവയും തുടർന്ന് ഗുരുവായൂർ വിഷ്ണു പ്രസാദ് , മമ്മിയൂർ വിഷ്ണു പ്രസാദ് എന്നിവർ നയിക്കുന്ന തായമ്പകയും നടക്കും.

രാത്രി പത്തിന് ആറാട്ടും തുടർന്ന് കൊടിയിറക്കൽ ചടങ്ങും നടക്കുന്നതോടെ ഉത്‌സവം സമാപിക്കും . 24 മണിക്കൂർ നീണ്ടുനിന്ന അഖണ്ഡനാമജപത്തിനുശേഷം ശിവരാത്രി നാളിലാണ് ഉൽസവത്തിന്റെ കൊടിയേറ്റം നടന്നത് . തുടർന്നുള്ള ദിവസങ്ങളിൽ താന്ത്രിക കർമങ്ങളും വിവിധ കലാപരിപാടികളും നടന്നു വരുന്നു. ശനിയാഴ്ച രാത്രി പള്ളിവേട്ടയും നടക്കും . ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സി കെ നാരാണൻകുട്ടി ശാന്തി, മേൽശാന്തി ശിവാനന്ദൻ ശാന്തി തുടങ്ങിയവർ താന്ത്രിക കർമങ്ങൾക്ക് നേത്യത്വം നൽകും. ക്ഷേത്രം കമ്മിറ്റി മറ്റുഭാരവാഹികളായ കെ എ വേലായുധൻ , വി ആർ മുരളീധരൻ , കെ എൻ പരമേശ്വരൻ , സി എസ് സുഗതൻ , എ എസ് രാജൻ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here