ഗുരുവായൂർ: ഭക്തിഗാനരചയിതാവും കവിയുമായ എസ്. രമേശൻ നായർ രചിച്ച്, പ്രശസ്തനായ എം. ജയചന്ദ്രൻ സംഗീത സംവിധാനം നിർവ്വഹിച്ച്, പി. ജയചന്ദ്രൻ, എം.ജി. ശ്രീകുമാർ തുടങ്ങിയ പ്രശസ്ത ഗായകർ ആലപിച്ച ഗുരുവായൂരപ്പ ഭക്തിഗാനങ്ങളുടെ സി.ഡി. ഗുരുവായൂർ ദേവസ്വം പുറത്തിറക്കുന്നു . മാർച്ച് 1 ഞായറാഴ്ച രാവിലെ 10.30ന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ബഹു. കൃഷി വകുപ്പുമന്ത്രി ശ്രി. വി.എസ്. സുനിൽ കുമാർ പ്രഥമ സി.ഡി. യുടെ പ്രകാശനം നിർവ്വഹിക്കും.

ഗുരുവായൂർ ദേവസ്വത്തിന്റെ ഔദ്യോഗിക യൂടൂബ് ചാനലിന്റെയും, ഫേസ്ബുക്ക് പേജിന്റെയും ഉത്ഘാടനം, പ്രസ്തുത ചടങ്ങിൽ വെച്ചു തന്നെ ബഹു. മന്ത്രി സുനിൽകുമാർ നിർവ്വഹിക്കുന്നതായിരിക്കും.

വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here