ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്‍റുകളുടെ യോഗം എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു..ഗുരുവായൂര്‍ ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വകുപ്പുദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു..ഹെല്‍ത്ത് വിഭാഗം മാസ് ക്ളീനിംഗ് നടത്തുവാന്‍ തയാറെടുപ്പ് നടത്തിയതായി ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ എം രതി അറിയിച്ചു..തെരുവു വിളക്കുകളെല്ലാം തെളിയിക്കുമെന്നും അവര്‍ യോഗത്തില്‍ പറഞ്ഞു.കാന നിര്‍മ്മാണം നടത്തിയതിനെ തുടര്‍ന്നുണ്ടായ അവശിഷ്ടങ്ങള്‍ ആനയോട്ടത്തിന് മുമ്പ് നീക്കും.നിര്‍മ്മാണ ചുമതലയുള്ള ഊരാളുങ്കല്‍ സൊസെെറ്റിയുടെ ഉദ്യോഗസ്ഥന്‍ ജോഷി ഉറപ്പു നല്‍കി..പൊലിസ് സംവിധാനം കൂടുല്‍ ജാഗ്രതയുള്ളതാക്കുമെന്നും പൊലിസുകാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും ഏസിപി ബിജു ഭാസ്ക്കര്‍ അറിയിച്ചു..കരുവന്നൂര്‍ നിന്നുള്ള കുടിവെള്ളം തടസ്സമില്ലാതെ എത്തിക്കുമെന്ന് വാട്ടര്‍ അതോറിട്ടി ഇ ഇ സജു പറഞ്ഞു.കെ എസ്ഇബി ഗുരുവായൂരിലേക്ക് ഒരു പ്രത്യേക ഫീഡര്‍കൂടി ഒരുക്കിയിട്ടുണ്ടെന്ന് എഇ അറിയിച്ചു.ഫയര്‍ഫോഴ്സ് പ്രത്യേകമായി അഗ്നിസുരക്ഷാ വാഹനങ്ങള്‍ തയ്യാറാക്കുന്നതായി ഫയര്‍ ഓഫീസര്‍ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here