ഗജരത്നം ഗുരുവായൂർ പദ്മനാഭന്റെ കൊമ്പുകൾ വനംവകുപ്പിനോട് ആവശ്യപ്പെട്ടതായി ദേവസ്വം ചെയർമാൻ കെ . ബി മോഹൻദാസ് അറിയിച്ചു. ഇതു സംബന്ധിച്ച് ഔദ്യോഗിക കത്ത് ദേവസ്വം കൈമാറി . പോസ്റ്റുമാർട്ടം കഴിഞ്ഞശേഷം ആനക്കൊമ്പുകൾ വനംവകുപ്പ് കൊണ്ടുപോയി , ദേവസ്വത്തിന് അവ തിരിച്ചുകിട്ടണമെങ്കിൽ വൈൽഡ് ലൈഫ് കേന്ദ്രത്തിന്റെ അനുമതി വേണം . ഗജരാജൻ ഗുരുവായൂർ കേശവന്റെ കൊമ്പുകൾ ക്ഷേത്രം നാലമ്പലത്തിന്റെ കവാടത്തിൽ സ്ഥാപിച്ചിട്ടുണ്ട് . അതുപോലെ പ്രാധാന്യമുണ്ട് പത്മനാഭന്റെ കൊമ്പുകൾക്കും. അത് ലഭിച്ചാൽ പ്രാധാന്യമുള്ള സ്ഥലങ്ങളിൽ ദേവസ്വം പ്രദർശിപ്പിച്ചേക്കും. നേരത്തെ ആനക്കോട്ടയിൽ ചരിഞ്ഞ പല ആനകളുടെയും കൊമ്പുകൾ ദേവസ്വം രേഖാമൂലം ആവശ്യപ്പെട്ടിരുന്നു , പക്ഷേ , ഒന്നും കിട്ടിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here