ഗുരുവായൂര്‍: ശ്രീകൃഷ്ണ നിന്ദ നടത്തിയ പ്രഭാവർമ്മയുടെ കൃതിക്ക് ഗുരുവായൂര്‍ ദേവസ്വം ജ്ഞാനപ്പാന പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ക്ഷേത്രാങ്കണത്തിലേയ്ക്ക് ഭക്തജനങ്ങള്‍ നടത്തിയ നാമജപഘോഷയാത്രയെ, മജ്ഞുളാല്‍ പരിസരത്തുവെച്ച് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് തടഞ്ഞു . പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് ഹിന്ദുഐക്യവേദി തൃശ്ശൂര്‍ ജില്ല ജനറല്‍ സെക്രട്ടറി പ്രസാദ് കാക്കശ്ശേരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധയോഗം, കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന സെക്രട്ടറി എ.പി. ഭരത്കുമാര്‍ ഉദ്ഘാടനം ചെയ്തു.

ADVERTISEMENT

ജ്ഞാനപ്പാന കൃതിയും, പൂന്താനം തിരുമേനിയുടെ ഛായാചിത്രവുമായി നീങ്ങിയ നാമജപഘോഷയാത്രയെ തടഞ്ഞ പോലീസ് നടപടി, ഹൈന്ദവജനതയ്ക്കുമേലുള്ള കടന്നുകയറ്റമാണെന്ന് എ.പി. ഭരത്കുമാര്‍ അഭിപ്രായപ്പെട്ടു. ശ്രീകൃഷ്ണഭഗവാന്റെ ഭക്തോത്തമനായ പൂന്താനത്തിന്റെപേരിലുള്ള ”ജ്ഞാനപ്പാന” പുരസ്‌ക്കാരം, ശ്രീകൃഷ്ണനിന്ദ പ്രചരിപ്പിയ്ക്കുന്ന മൂന്നാംകിട എഴുത്തുകാരന് നല്‍കിയത്, ഹൈന്ദവവിരുദ്ധത പ്രകടിപ്പിയ്ക്കാന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നിയോഗിച്ച പ്രതിനിധിയായ ദേവസ്വം ചെയര്‍മാനാണ്. ശ്രീകൃഷ്ണനെ അപഹാസ്യനാക്കി ചിത്രീകരിച്ച പ്രഭാവര്‍മ്മയെ പ്രീതിപ്പെടുത്താന്‍ ചെയര്‍മാന്‍ ഉപയോഗിച്ച കുതന്ത്രമാണ് മഹത്തരമായ ഈ പുരസ്‌ക്കാരം തികച്ചും അയോഗ്യനായ പ്രഭാവര്‍മ്മയ്ക്ക് നല്‍കിയതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി. സുധാകരന്‍ അഭിപ്രായപ്പെട്ടു.

പൂന്താനം ദിനാഘോഷത്തോടനുബന്ധിച്ച് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വൈകീട്ട് നടന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍വെച്ച് ”ജ്ഞാനപ്പാന” പുരസ്‌ക്കാരം പ്രഭാവര്‍മ്മയ്ക്ക് നല്‍കാനായിരുന്നു, ദേവസ്വം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഒരു ഭക്തന്‍ ഹര്‍ജി നല്‍കിയത് മൂലം അവാര്‍ഡ് വിതരണം ഹൈ കോടതി വിലക്കിയതിനെതുടര്‍ന്ന് സാംസ്‌ക്കാരിക സമ്മേളനം ഉദ്ഘാടനംചെയ്യാന്‍ മന്ത്രി എത്തിയ നേരത്തായിരുന്നു, ഭക്തജനങ്ങള്‍ നാമജപ ഘോഷയാത്രയുമായി ക്ഷേത്രാങ്കണത്തിലേയ്ക്ക് നീങ്ങിയത്. പ്രതിഷേധയോഗം അവസാനിപ്പിച്ച് ഉച്ചത്തില്‍ ജ്ഞാനപ്പാന ജപിച്ചാണ് ഭക്തജനങ്ങള്‍ പിരിഞ്ഞുപോയത്. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി. സുധാകരന്‍, കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന സെക്രട്ടറി എ.പി. ഭരത്കുമാര്‍, ക്ഷേത്രസംരക്ഷണ സമിതി ജില്ല സെക്രട്ടറി പി.ആര്‍. ഉണ്ണി, വിശ്വഹിന്ദുപരിഷത്ത് ജില്ല ജോ: സെക്രട്ടറി പ്രജീഷ് ചാവക്കാട്, അവണൂര്‍ പ്രശാന്തി സേവാശ്രമം മഠാധിപതി സ്വാമിനി തപസ്യാനന്ദമയീതീര്‍ത്ഥ, എം. മഹോഷ് എന്നിവര്‍ നാമജപഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി.

COMMENT ON NEWS

Please enter your comment!
Please enter your name here