ഗുരുവായൂർ: ഏതു സാഹിത്യത്തിന് അവാർഡു കൊടുക്കണം ഏതിനു കൊടുക്കണ്ട യെന്നതൊക്കെ നിശ്ചയിക്കാനുള്ള അധികാരം കോടതിക്കേൽപിച്ചു കൊടുക്കുന്ന പ്രവണത ആശാസ്യമാണോയെന്നത് എഴുത്തുകാരന്റെ സമൂഹം ആലോചിക്കണമെന്ന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു .പൂന്താന ദിനാഘോഷത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനം ഗുരുവായൂരില്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി ദേവസ്വത്തിന്‍റെ പൂന്താനം ജ്ഞാനപ്പാന പുരസ്‌കാരം പ്രഭാ വര്‍മ്മയുടെ ശ്യാമ മാധവം എന്ന പുസ്തകത്തിന് നല്‍കുന്നത് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍റെ അഭിപ്രായ പ്രകടനം . ആദ്യമായാണ് പൂന്താനം അവാര്‍ഡ് സമ്മാനിക്കാതെ ദേവസ്വം പൂന്താനം ദിനത്തില്‍ സാംസ്‌കാരിക സമ്മേളനം നടത്തുന്നത് .

ADVERTISEMENT

കഴിഞ്ഞ എട്ടുവർഷത്തോളമായി ഇവിടെ നിലനിൽക്കുന്ന ശ്യാമ മാധവം എന്ന കൃതിക്കെതിരെ ആക്ഷേപമുന്നയിക്കുന്നത് രചയിതാവ് ഇടതു പക്ഷ സഹയാത്രികനായതിനാലാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. വർഗീയത ആയുധമാക്കിയവർ കണ്ടെത്തിയ മാർഗമാണ് ജ്ഞാനപ്പാന പുരസക്കാരത്തെ മുൻ നിർത്തി ഇപ്പോഴുണ്ടാക്കിയ വിവാദമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഈ പുരസക്കാരത്തിന് പ്രഭാവർമ്മ അർഹമായത് ഒരു പ്രത്യേക കൃതി രചിച്ചതുകൊണ്ടല്ല.പല പതിറ്റാണ്ടുകളായി അദ്ദേഹം മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനക്കാണ്. ഗൂരുവായൂർ ദേവസ്വം പറഞ്ഞതും അതുതന്നെയാണ്.ഇവിടെ ഒരു കൂട്ടം ആളുകൾ സമഗ്ര സംഭാവനയെ ഒരു കൃതി മാത്രം തെരഞ്ഞടുത്ത് മറച്ചു പിടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ 8 വർഷമായി ഇവിടെ നിറഞ്ഞു നിൽക്കുന്ന കൃതിയാണ് ശ്യാമ മാധവം. അടുത്ത കാലം വരെയൊന്നും ഇത് ക്യഷ്ണനെ നിന്ദിക്കുന്ന പുസ്തകമാണ് എന്ന് ആരും പറഞ്ഞില്ല. കൃതിയെ വായിച്ചു മനസ്സിലാക്കിയാൽ അവർ ബഹളം കൂട്ടലിന് മുതിരില്ലായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ ഡോ.എം.ലീലാവതി ശ്യാമ മാധവത്തിലെ സാഹിത്യ പാടവത്തെ പ്രശംസിച്ചു തന്നെയാണ് സംസാരിച്ചത്.എന്നാൽ അതൊരു ഭക്തി കാവ്യമല്ലെന്നു ലീലാവതി അഭിപ്രായപ്പെട്ടു. യോഗത്തിൽ ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി.മോഹൻ ദാസ് അധ്യക്ഷത വഹിച്ചു.നഗരസഭാ ചെയർ പേഴ്സൺ എം. രതി, ദേവസ്വം മെമ്പർമാരായ ഇ.പി.ആർ വേശാലാ, എ.വി.പ്രശാന്ത്, കെ.അജിത്, കെ.വി.ഷാജി, അഡ്മിനിസ്ട്രെറ്റര്‍. എസ്.വി.ശിശിർ എന്നിവർ സംസാരിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here