ഗുരുവായൂര്‍: .ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഈ വര്‍ഷത്തെ ”ജ്ഞാനപ്പാന” പുരസ്‌ക്കാരം പ്രഭാവര്‍മ്മയുടെ ശ്യാമ മാധവത്തിന് നല്‍കാന്‍ തീരുമാനമെടുത്തതാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത് . ഗുരുവായൂര്‍ ദേവസ്വം നല്‍കിവരുന്ന പുരസ്‌ക്കാരങ്ങളില്‍ പരമപ്രധാനമായിട്ടുള്ളത് മൂന്ന് പുരസ്‌ക്കാരങ്ങളാണ്. 1. ആധ്യാത്മിക സമഗ്ര സംഭാവനയ്ക്കായുള്ള സാഹിത്യസൃഷ്ടിയ്ക്ക്, പൂന്താനം ദിനാഘോഷത്തോടനുബന്ധിച്ച് നല്‍കുന്ന ”ജ്ഞാനപ്പാന പുരസ്‌ക്കാരം,” 2. ക്ഷേത്രകലകളെ പ്രോത്സാഹിപ്പിയ്ക്കുന്നതിനുവേണ്ടി ശ്രീകൃഷ്ണ ജന്മാഷ്ടമിനാളില്‍ നല്‍കുന്ന ”ക്ഷേത്രകലാപുരസ്‌ക്കാരം,” 3. ശാസ്ത്രീയ സംഗീതരംഗത്തെ കുലപതികള്‍ക്ക് ചെമ്പൈ സംഗീതോത്സവം തുടങ്ങുന്ന ദിവസം നല്‍കിവരുന്ന ”ചെമ്പൈ പുരസ്‌ക്കാരം “

ADVERTISEMENT

ഇവിടെ ജ്ഞാനപ്പാന പുരസ്കാരമാണ് കവി പ്രഭാവര്‍മ്മയുടെ ശ്യാമ മാധവം എന്ന കൃതിക്ക് നല്‍കിയത് എന്നാല്‍ അത് വിവാദമായപ്പോള്‍ സമഗ്ര സാഹിത്യ സംഭാവനക്ക് ആക്കി മാറ്റി സമഗ്ര സാഹിത്യത്തില്‍ ആധ്യാല്മിക പ്രചോദനം നടത്തുന്ന ഒരു കൃതിയും ചൂണ്ടി കാണിക്കാന്‍ ആയതുമില്ല , ശ്രീകൃഷ്ണ വിമര്‍ശനം ശ്രീകൃഷ്ണ നിന്ദയായി കാണാന്‍ ഇവര്‍ക്ക് കഴിഞ്ഞേക്കില്ല.ഇവിടെ അവര്‍ പറയുന്ന വിമര്‍ശനം വളരെ വ്യക്തമായി പ്രകടമാകുമ്പോഴും, കവിയുടെ ഈ കാവ്യത്തെ വെള്ളപൂശാന്‍ ഒരു ഭാഗത്ത് ശ്രമം നടക്കുന്നു . ഇതിനെ വിമര്‍ശിക്കുന്ന ഏത് ഭക്തനെയും സംഘി എന്ന് വിമര്‍ശനം , നിരീശര വാദികളുടെ നിലപാട് ആണ് പുരസ്കരത്തില്‍ പ്രകടമായതെന്ന്‍ മറുഭാഗത്ത് ആക്ഷേപം . . ശ്യാമ മാധവത്തില്‍ കൃഷ്ണനിന്ദയോ, കൃഷ്ണ വിമര്‍ശനമോ ആയിക്കൊള്ളട്ടെ. കവിയുടെ കാവ്യരചനയില്‍ നിന്ദയ്‌ക്കോ, അല്ലെങ്കില്‍ വിമര്‍ശനത്തിനോ ഭാഗഭാക്കാക്കപ്പെട്ടത് ഭക്തരുടെ ഭഗവന്‍ ശ്രീകൃഷ്ണനും കവിയുടെ മനുഷ്യകഥാ പാത്രവും. ശ്രീകൃഷ്ണനെ സ്വയം കഥാ പാത്രമായി അപഗ്രഥനം നടത്തുകയാണത്രെ കവി .

സ്വ അപഗ്രഥനം എന്നൊക്കെ സാഹിത്യ കാരി ലീലാവതി പറഞ്ഞെങ്കിലും അതൊരു ഭക്തി കാവ്യമല്ലെന്നും അവര്‍ സൂചിപ്പിക്കുകയുണ്ടായി . വാതോരാതെ തന്നെ പുകഴ്ത്തിയ മന്ത്രിയെ ഇരുത്തി കൊണ്ടായിരുന്നു ലീലാവതി ഇങ്ങനെ അഭിപ്രായപ്പെട്ടത് മലയാള കാവ്യാ സാഹിത്യ രംഗത്തെ ഒന്നാം നമ്പര്‍ നിരൂപകയായി മന്ത്രി തന്നെ പുകഴ്ത്തിയ അവരുടെ വാക്കുകള്‍ മന്ത്രിക്കും ചെവികൊള്ളാതെ വയ്യ . കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച കൃതിയാണ് ശ്യാമമാധവമെന്നും അതിലെ ജൂറി അന്ഗംയിരുന്നു ലീലാവതിയെന്നും മന്ത്രി പറഞ്ഞ നിലക്ക് മറിച്ചൊരു അഭിപ്രായമൊന്നും ലീലാവതി നടത്തിയില്ല. ഒന്നാന്തരം സാഹിത്യ സൃഷ്ടി തന്നെയായിരുന്നു എന്നായിരുന്നു ലീലാവതിയുടെ അഭിപ്രായവും . ഇവിടെ അടിവരെ ഇടേണ്ടത് ശ്യാമ മാധവം ഭക്തി കാവ്യം എന്നല്ല എന്നതിനാണ് .കവിക്കും മറിച്ചൊരു അഭിപ്രായമില്ല .പിന്നെ എവിടെയാണ് തര്‍ക്ക വിഷയം. ഈ കാവ്യാ പുരസ്കാരം ഏതു മേഖലയില്‍ പെട്ടവര്‍ക്ക് എന്തിനു നല്‍കുന്നു എന്ന് ദേവസ്വം ഭരണ സമിതിയുടെ പത്തു വര്‍ഷം മുന്‍പത്തെ തീരുമാനം പരിശോധ്ച്ചാല്‍ ഉത്തരം ലഭ്യമാകും . അതോടെ തര്‍ക്കവും തീരും .

ഇത് നിന്ദ അല്ല വിമര്‍ശനാല്മക സാഹിത്യമാണെന്നാണ് മന്ത്രി അഭിപ്രായപ്പെട്ടത്. അപ്പോള്‍ ആരെയോ വിമര്‍ശിക്കുന്നുണ്ടെന്ന് അര്‍ഥം . വിമര്‍ശിക്കപ്പെടുന്നത് ആരെ എന്ന ചോദ്യവും അവശേഷിക്കുന്നു . മറ്റൊരു ചോദ്യം വിമര്‍ശനാല്മക സാഹിത്യത്തിനാണോ പുരസ്കാരം എന്നതാണ് .ഇവിടെ വിമര്‍ശിക്കപ്പെടുന്നത് മനുഷ്യനായി ശ്രീകൃഷ്ണനെ കണ്ടാണ്‌ വിമര്‍ശനം നടത്തുന്നതത്രെ . ശ്രീകൃഷ്ണന്‍ ദേവനായുള്ള ക്ഷേത്രത്തിലെ ഭരണ കര്‍ത്താക്കളാണ് പുരസ്‌കാരം പ്രഖ്യാപിച്ചത് . ദേവസ്വം എന്ന പദത്തിന്റെ അര്‍ഥം അറിയാത്തവരാണ് പുരസ്‌കാരം നല്‍കുന്നത് എന്നാണ് ഭക്തരുടെ അഭിപ്രായം എട്ടുവര്‍ഷങ്ങള്‍ക്കുമുമ്പ് രചിച്ച കാവ്യത്തെ ആരും വിമര്‍ശന വിധേയമാക്കിയില്ലെന്നതായിരുന്നു, മന്ത്രിയുടെ കണ്ടെത്തല്‍. അത് ശരി തന്നെയാകും . ഇവിടെ ആധ്യാത്മിക കോണില്‍ നിന്ന് കൊണ്ട് നല്‍കുന്ന പുരസ്കാരത്തിന് ഭക്തരില്‍ നിന്നാണ് വിമര്‍ശനം ഉയര്‍ന്നതെന്നാണ് ചര്‍ച്ച ചെയ്യപ്പെടേണ്ട വസ്തുത . ഏതു സാഹിത്യത്തിന് അവാർഡു കൊടുക്കണം ഏതിനു കൊടുക്കണ്ട യെന്നതൊക്കെ നിശ്ചയിക്കാനുള്ള അധികാരം കോടതിക്കേൽപിച്ചു കൊടുക്കുന്ന പ്രവണത ആശാസ്യമാണോയെന്നത് എഴുത്തുകാരന്റെ സമൂഹം ആലോചിക്കണമെന്ന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇത് സാഹിത്യ ലോകം തന്നെ ചര്‍ച്ച ചെയ്യട്ടെയെന്നും അദ്ദേഹം പറഞ്ഞിരുന്നു .കവി തന്നെ വിഷാദ പര്‍വമായി കണ്ട ശ്യാമ മാധവം ശ്രീകൃഷ്ണ ഭക്തരെ എത്ര മാത്രം ദുഖത്തിലാഴ്ത്തും എന്നത് പുരസ്കാര സമിതി ചിന്തിച്ചില്ല എന്ന് വേണം കരുതാന്‍ . സമിതിയിലുള്ളവര്‍ കവര്‍ ചട്ട ശ്രദ്ധിച്ച് പുസ്തകം മുഴുവനും വായിച്ചിരുന്നുവെങ്കില്‍ ഇപ്പോഴത്തെ വിവാദം ഒഴിവായേനെ. .

COMMENT ON NEWS

Please enter your comment!
Please enter your name here