ഗുരുവായൂർ: മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായ പ്രഭാവർമ്മയ്ക്ക് പൂന്താനം അവാർഡ് നൽകാനുള്ള ഗുരുവായൂർ ദേവസ്വം ബോർഡിന്റെ നീക്കത്തിന് ഹൈക്കോടതി സ്റ്റേ.  ഭഗവാൻ ശ്രീകൃഷ്ണനെ വികലമായി ചിത്രീകരിക്കുന്ന ഒരു കൃതിക്കും ഈ അവാർഡ് നൽകരുതെന്ന് ആവശ്യപ്പെട്ട് കൃഷ്ണ ഭക്തനായ തൃശൂർ സ്വദേശിയായ രാജേഷ് സമർപ്പിച്ച  ഹർജിയിലാണ് നടപടി. പൂന്താനം അവാർഡ് നൽകേണ്ടത് കൃഷ്ണനെ ഭഗവാനായി കണ്ടു വർണിക്കുന്ന ആൾക്കാണോ, കൃഷ്ണനെ കുറ്റാരോപിതനായി കാണുന്നയാൾക്കാണോയെന്ന് ഹൈക്കോടതി ചോദിച്ചു. ഭക്തരുടെ വികാരം മാനിക്കേണ്ടി വരുമെന്നും അവാർഡ് തുക ഭക്തരുടെ പണമാണെന്നും കോടതി പറഞ്ഞു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here