ഗുരുവായൂർ: ആയിരക്കണക്കിന് ആരാധകരെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ഗജരത്നം ഗുരുവായൂർ പത്മനാഭന് ആനപ്രേമികളും പുന്നത്തൂർ ആനത്തറവാട്ടിലെ പിന്മുറക്കാരും കണ്ണീരോടെ വിട നൽകി. ലോകത്ത് ഒരു ആനക്കും ലഭിക്കാത്ത വിടനല്‍കലാണ് ആരാധകര്‍ കൊമ്പന് നല്‍കിയത് .ഇന്നലെ രാത്രിയും ഇട തടവില്ലാതെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ആരാധകര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനായി ആനകോട്ടയിലെക്ക്ഒഴുകിയെത്തി . പത്മനാഭനെ എഴുന്നള്ളിപ്പിന് കൊണ്ടുപോകാറുള്ള കേരളത്തിലെ മിക്ക ക്ഷേത്ര സമിതികളും കൊമ്പന് പുഷ്പ ചക്രം അര്‍പ്പിക്കാന്‍ എത്തിയിരുന്നു . രാവിലെ 11.30-ഓടെ പത്മനാഭന്റെ ഭൗതികശരീരം എറണാകുളം കോടനാട്ടേയ്ക്ക് യാത്രയാക്കിയത്. രാവിലെ തൃശ്ശൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സുമു സ്‌ക്കറിയയുടെ നേതൃത്വത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ എ.പി. സാജു, ടി.എം. ഷിറാസ്, യു. സജീവ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ജഢം, എറണാകുളം കോടനാട്ടയ്ക്ക് കൊണ്ടുപോയി പോസ്റ്റ്‌മോര്‍ട്ടം നടത്തി വൈകീട്ടോടെ സംസ്‌ക്കരിച്ചു

ADVERTISEMENT

പത്മനാഭന്റെ പിന്‍ഗാമി ആനതറവാട്ടിലെ കൊമ്പന്‍ വലിയകേശവന്‍, പത്മനാഭന് ആദ്യപുഷ്പചക്രം അര്‍പ്പിച്ചു. തുടര്‍ന്ന് ദേവസ്വം കമ്മീഷണര്‍ക്കുവേണ്ടി ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്റ്റ്രേറ്റര്‍ എസ്.വി. ശിശിര്‍, ദേവസ്വം ഭരണസമിതിയംഗങ്ങള്‍, സംസ്ഥാന സര്‍ക്കാരിനുവേണ്ടി മന്ത്രി സി. രവീന്ദ്രനാഥ്, കെ. വി അബ്ദുൾഖാദർ എം എൽ എ, സംസ്ഥാന പോലീസ് മേധാവിയ്ക്കുവേണ്ടി ഗുരുവായൂര്‍ അസി: പോലീസ് കമ്മീഷണര്‍ ടി. ബിജുഭാസ്‌ക്കര്‍, ഗുരുവായൂര്‍ നഗരസഭയ്ക്കുവേണ്ടി ചെയര്‍പേഴ്‌സണ്‍ എം. രതി, വൈസ് ചെയര്‍മാന്‍ അഭിലാഷ് വി. ചന്ദ്രന്‍, തദ്ദേശ സ്വയംഭരണ വകുപ്പിനുവേണ്ടി ഗുരുവായൂര്‍ നഗരസഭ സെക്രട്ടറി എ.എസ്. ശ്രീകാന്ത്, ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍, ആനപ്രേമിസംഘത്തിനുവേണ്ടി കെ.പി. ഉദയന്‍, വനം വകുപ്പിനുവേണ്ടി തൃശ്ശൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സുമു സ്‌ക്കറിയ എന്നിവരെ കൂടാതെ നൂറുകണക്കിന് ആരാധകവൃന്ദങ്ങളും കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള ഉത്സവാഘോഷ കമ്മിറ്റിക്കാരും മണ്‍മറഞ്ഞ ഗജരത്‌നം പത്മനാഭന് പുഷ്പചക്രങ്ങള്‍ സമര്‍പ്പിച്ചു.

ഗുരുവായൂര്‍ ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ഗജരത്‌നം പത്മനാഭനെ യാത്രയാക്കിയത്. കോട്ടയിലെ ബഹുഭൂരിഭാഗം കൊമ്പന്മാരും നിരനിരയായി ചേര്‍ന്നുനിന്നുകെണ്ടും അന്ത്യോപചാരമര്‍പ്പിച്ചു. തടിച്ചുകൂടിയ പത്മനാഭന്റെ ആരാധകവൃന്ദത്തെ നിയന്ത്രിയ്ക്കാന്‍ ഗുരുവായൂര്‍ ടെമ്പിള്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘത്തിന് നന്നേ പാടുപെടേണ്ടിവന്നു. . തങ്ങളുടെ പരിചരണത്തില്‍ ഒട്ടും പിണക്കമില്ലാതെ ചിലവഴിച്ചിരുന്ന പത്മനാഭന്റെ ഇപ്പോഴത്തെ പാപ്പാന്മാരായ സന്തോഷ്, ജ്യോതി, കൃഷ്ണന്‍കുട്ടി എന്നിവരുടെയും, ആരാധകവൃന്ദത്തിന്റേയും തോരാത്ത കണ്ണീരിനുമുന്നിലൂടേയാണ് പത്മനാഭന്‍ യാത്രയായത്. ബുധനാഴ്ച്ച ഉച്ചയോടെ ഉത്തരായനരാശില്‍ നാടുനീങ്ങിയ ഗജരത്‌നം പത്മനാഭന്‍, ഇനി ഓര്‍മ്മയുടെ മണിഗോപുരത്തില്‍ ഒരുസുവര്‍ണ്ണ തിലകമായി നിലകൊള്ളുമ്പോള്‍, പത്മനാഭന്റെ വിയോഗത്തോടെ ദേവസ്വം ആനതറവാട്ടില്‍ നിലവില്‍ 47-ആനകളായി. ആരാധകരുടെ തിരക്ക് കണക്കിലെടുത്ത് പുലരും വരെ ആനത്താവളത്തിന്റെ ഗേറ്റ് അടച്ചില്ല.

പത്മനാഭൻ വർഷങ്ങൾക്ക് മുമ്പ് ക്ഷേത്രത്തിനകത്ത് പഴയ ഊട്ടു പുരയ്ക്ക് സമീപം ഒന്നാം പാപ്പാൻ ചെയിൻ മാധവൻ നായർ എന്ന സി.മാധവൻ നായർ, അനന്തൻ സ്വാമി ഇപ്പോൾ സംപ്രദായ ഭജന പാടുന്ന രാമനാഥൻ (ഒക്കത്ത് ഉള്ള കുട്ടി)

COMMENT ON NEWS

Please enter your comment!
Please enter your name here