ഗുരുവായൂർ : ഗുരുവായൂരിൽ നടയിരുത്തിയ ശേഷവും ഒറ്റപ്പാലം വഴിയുള്ള യാത്രകളിലൊക്കെയും പത്മനാഭൻ എരാണ്ടത്തു പുത്തൻവീടുമായുള്ള ആത്മബന്ധം പുതുക്കിയിരുന്നു . അങ്ങനെയൊരു യാത്രയ്ക്കിടെയാണു പാപ്പാൻമാരുടെ നിർദേശത്തിനു ചെവിയോർക്കാതെ , പാതയോരത്തെ തുറന്നു കിടക്കുന്ന ഗേറ്റിലേക്കു തിരിഞ്ഞ് ആന കൃത്യമായി ആ വീട്ടുമുറ്റത്തു ചെന്നു നിന്നത് . വർഷങ്ങൾക്കു മുൻപ് ഉത്സവസ്ഥലത്തേക്കു ലോറിയിൽ കയറ്റി കൊണ്ടു പോകുന്നതിനിടെ കൊമ്പനെ ഈ മുറ്റത്തേയ്ക്കു കൊണ്ടുവന്നു . പ്രയാസം പരിഗണിച്ചു ലോറിയിൽനിന്നു താഴെയിറക്കു ന്നില്ലെന്നു മനസ്സിലാക്കിയ പത്മനാഭൻ കണ്ണീരണിഞ്ഞു നിന്നതും , ഗുരുവായൂരിൽ കാണാൻ ചെന്നാൽ സ്നേഹത്തോടെ ചേർന്നു നിൽക്കാറുള്ളതുമൊക്കെ ഒറ്റപ്പാലത്തെ ‘ഇപി ബ്രദേഴ്സ് ‘ കുടുംബാംഗങ്ങൾ അനുസ്മരിക്കുന്നു

ADVERTISEMENT
വല്ലങ്ങി ദേശം 2004ൽ ഗുരുവായൂർ പത്മനാഭനെ ഏക്കത്തിനെടുത്തപ്പോൾ ലഭിച്ച രശീതി

പാലക്കാട്ടെ ആദ്യകാല ആനയുടമ ആലത്തൂർ സ്വാമിയുടെ കണ്ണിലുണ്ണിയായിരുന്നു നിലമ്പൂർ കാട്ടിൽനിന്നു പിടിച്ച, ലക്ഷണമൊത്ത കുട്ടിക്കൊമ്പൻ , നിലമ്പൂർ കോവിലകത്തുനിന്ന് ആലത്തൂരിലെത്തിയ ആനക്കുട്ടിയെ ഗുരുവായൂരപ്പനു സമർപ്പിക്കാൻ ഇ . പി . അച്യുതൻ നായരും ഇ . പി . മാധവൻ നായരും വാഗ്ദാനം ചെയ്തതു മോഹവിലയാണ് പക്ഷേ , സ്വാമി വിൽക്കാൻ മടിച്ചു . ഗുരുവായൂരപ്പനു നടയിരുത്താനാണെന്നു പറഞ്ഞിട്ടും വഴങ്ങാതിരുന്ന ആലത്തൂർ സ്വാമി , രാത്രി ഉറക്കത്തിനിടെ കണ്ട സ്വപ്ത്തിന്റെ പേരിലാണു പിന്നീട് ആനയെ കൈമാറിയതെന്നാണ് ഇപി കുടുംബത്തിലെ പിൻമുറക്കാരുടെ കേട്ടുകേൾവി . 16,000 രൂപ നൽകി ആലത്തുരിൽ നിന്ന് ഇപി തറവാട്ടിലെത്തിച്ച കൊമ്പനെ 1954ൽ കുടുംബം ഗുരുവായൂരിൽ നടയ്ക്കിരുത്തി . അന്ന് ആനയ്ക്ക് 14 വയസ് . അച്യതൻ നായരുടെയും മാധവൻ നായരുടെയും അമ്മ ലക്ഷ്മി അമ്മയുടെ വഴിപാടായിരുന്നു നടയ്ക്കിരുത്തൽ.

പത്മനാഭനെ നടയിരുത്തിയ വാർത്ത 66 വർഷം മുമ്പ് 1954 നവംബർ 20 ശനിയാഴ്ച്ച മാതൃഭൂമിയിൽ

പണ്ട് തിരുവിതാംകൂർ മഹാരാജാവ് നടയിരുത്തിയ ഗുരുവായൂർ പത്മനാഭൻ ചരിഞ്ഞതിനു പിന്നാലെയെത്തിയ കൊമ്പനു ക്ഷേത്രം അതേ പേരുനൽകി . പിൽക്കാലത്തു പത്മനാഭൻ , സാക്ഷാൽ ഗുരുവായൂർ കേശവന്റെ പിൻഗാമിയായും കണ്ണന്റെ പ്രതിരൂപമായും അറിയപ്പെട്ടു . ഗജവീരന് അന്ത്യാപചാരം അർപ്പിക്കാൻ ഇപി കുടുംബാംഗങ്ങൾ ഇന്നലെ ഗുരുവായൂരിലെത്തിയിരുന്നു . ഇ . പി . ചിത്രഷ് നായർ , ഇ . പി .രാമൻകുട്ടി , ഇ . പി . ഹരിദാസ് , ഇ .പി . രാഹുൽ , പി . സുനിൽ എന്നിവർ ചേർന്നു പുഷ്പചകം സമർപ്പിച്ചു .

COMMENT ON NEWS

Please enter your comment!
Please enter your name here