ഗുരുവായൂർ: ആറാമത് ഗുരുവായൂർ രാജ്യാന്തര ചലച്ചിത്രമേള 2020 മാർച്ച് 7 മുതൽ 10 വരെ ഗുരുവായൂരിൽ ആരംഭിക്കുകയാണ്. ദർപ്പണ ഫിലിം സൊസൈറ്റിയും ഗുരുവായൂർ നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രസ്തുത ചലച്ചിത്രോത്സവത്തിന് ഐ എഫ് എഫ് ടി യുടെ സഹകരണവുമുണ്ട്. ലോക സിനിമകൾ, ഇന്ത്യൻ പനോരമ, മലയാള സിനിമകൾ, ഹ്രസ്വചിത്ര മത്സരം എന്നിവ ഈ മേളയുടെ സവിശേഷതകളാണ്. സിനിമാ പ്രേമികൾക്ക് ലോകസിനിമകളും ശ്രദ്ധേയങ്ങളായ ഇന്ത്യൻ സിനിമകളും കണ്ടാസ്വാദിക്കാനും വിലയിരുത്തുവാനുമുള്ള സുവർണ്ണാവസരമാണ് ഒരുങ്ങുന്നത്. ഓരോ ചലച്ചിത്രമേളകളും അറിവിന്റേയും, വിസ്മയിപ്പിക്കുന്ന അനുഭവങ്ങളുടേയും പുതിയ ലോകങ്ങളെ നമ്മുടെ കൺമുന്നിലെത്തിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here