ഗുരുവായൂർ: KCC കോട്ടപ്പടിയുടെ 11-ാം വാർഷിക കുടുംബ സംഗമവും കാരുണ്യ പുരസ്ക്കാര സമർപ്പണവും നടന്നു. ക്ലബ് പ്രസിഡന്റ് ബാബു
വർഗ്ഗീസ്സിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മുനിസിപ്പൽ കൗൺസിലർ ആന്റോ തോമസ് ഉദ്ഘാടനം ചെയ്തു. കോട്ടപ്പടി പള്ളി വികാരി ഫാ.വർഗീസ് കാഞ്ഞിരത്തിങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. അരുവി റിഹാബിലിറ്റേഷൻ സെന്റെർ ഡയറക്ടർ ഫാ.വർഗ്ലീസ്സ് പാലത്തിങ്കലിന് കാരുണ്യ പുരസ്കാരം സമ്മാനിച്ചു. അനാഥാലയങ്ങൾക്കുള്ള ധനസഹായങ്ങൾ വിതരണം ചെയ്തു. ശ്രീ ജോസ് ടി ഡി യെ ആദരിച്ചു. വിദ്യാഭാസ പുരസ്ക്കാര വിതരണവും ഉണ്ടായി. ജനറൽ സെക്രട്ടറി രാജേഷ് ജാക്ക് സ്വാഗതവും ട്രഷറർ ഡേവിസ് സി കെ നന്ദിയും പറഞ്ഞു. ജോജോ മുട്ടത്ത്,
സോണി തോമസ്, ജോബി വാഴപ്പിള്ളി, സന്തോഷ് ജാക്ക്, ജെയ്സൺ ജോർജ്ജ്, ബാബു എം. ഡി എന്നിവർ ആശംസകൾ നേർന്നു.
യോഗാനന്തരം വിഘ്നേഷ് പാലക്കാട് അവതരിപ്പിച്ച മാജിക് ഷോയും ഉണ്ടായിരുന്നു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here