ഗജരത്നം ഗുരുവായൂർ പദ്മനാഭൻ ചരിഞ്ഞു; ഇന്ന് ഉച്ചക്ക് 2 .10 ന് ആയിരുന്നു അന്ത്യം

ഗുരുവായൂർ: ദീര്‍ഘകാലം ഗുരുവായുരപ്പന്റെ തിടമ്പേറ്റാന്‍ ഭാഗ്യം സിദ്ധിച്ച ഗജരത്നം പത്മനാഭന്‍ വിടവാങ്ങി . ഇന്ന് ഉച്ചക്ക് 2 . 10 ഓടെയായിരുന്നു അന്ത്യം . വാര്‍ധക്യ സഹ്ച്ചമായ അസുഖം മൂലമാണ് മരണമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. ഗുരുവായൂർ ദേവസ്വത്തിന്റെ ആരാധകരേറെയുള്ള ആനയായ ഗുരുവായൂർ പത്മനാഭൻ . രണ്ടാഴ്ചയായി അവശനിലയിൽ ആയിരുന്നു , 85 വയസുണ്ട് . ഇന്ന് രാവിലെ 9 ന് കിടന്ന കൊമ്പന് എഴുന്നേല്‍ക്കാന്‍ സാധിച്ചില്ല തുടര്‍ന്ന്‍ ഡോക്ടര്‍മാരുടെ സംഘം തീവ്രപരിചരണത്തിലായിരുന്നു . ഉച്ചക്ക് രണ്ടു മണിയോടെ കൊമ്പന്‍റെ ശ്വാസം നിലച്ചു .അടുത്ത കാലത്ത് ശരീരത്തില്‍ കണ്ട നീര്‍ കെട്ട് തീവ്ര പരിചരണ ത്തെ തുടര്‍ന്ന്‍ തൊണ്ണൂറു ശതമാനത്തോളം കുറഞ്ഞ് പഴയ അവസ്ഥയിലേക്ക് കൊമ്പന്‍ മടങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി മരണം തട്ടിയെടുത്തത് . രേഖകള്‍ പ്രകാരം 1940 ല്‍ ജനിച്ച പത്മനാഭനെ 1954 ജനുവരി 18നാണ് ഒറ്റപ്പാലത്തെ ഇ പി ബ്രദേര്‍സ്ആണ് നടയിരുത്തിയത് . ആള്‍ക്കൂട്ടവും ആരവവും ഏറെ ഇഷ്ടപ്പെട്ടിരുന്ന പത്മനാഭനെ പ്രായത്തിന്‍റെ പ്രശ്നം ചൂണ്ടികാട്ടി കെട്ടുത്തറയില്‍ കെട്ടിയിടാന്‍ വനം വകുപ്പ് നിര്‍ദേശിച്ച തോടെയാണ്‌ ശരീരം ഇളകാതെ നീര്‍ കെട്ടിലായത്ത് . പത്മനാഭനെ ചികിത്സിക്കാന്‍ ആസാമില്‍ നിന്ന് വന്ന ആന വിദഗ്ദന്‍ കുനാല്‍ ശര്‍മയും ആനയെ കെട്ടിയിടുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി യിരുന്നു

ചികിത്സ നൽകിയിട്ടും താടിയിലും അടിവയറ്റിലുമുള്ള നീര് കുറഞ്ഞിരുന്നില്ല . രക്തത്തിൽ ശ്വേത രക്താണുക്കളുടെ അളവ് വളരെ കൂടുതലായിരുന്നു . ഒരു ഉത്സവത്തിനു കേരളത്തിൽ ഒരു ആനക്ക് കിട്ടാവുന്നതിൽ ഏറ്റവും കൂടുതൽ ഏക്കത്തുക ആദ്യമായി ലഭിച്ചത് ഗുരുവായൂർ കേശവന്റെ പിൻഗാമിയായ പത്മനാഭനായിരുന്നു . ഗജരത്നം , ഗജചക്രവർത്തി തുടങ്ങിയ പട്ടങ്ങളും പത്മനാഭനെ തേടിയെത്തിയിട്ടുണ്ട് .

66 വർഷമായി ഗുരുവായൂരപ്പന്റെ തിടമ്പേറ്റിയ ഗജരത്നം പത്മനാഭന്
💐💐 പ്രണാമം💐💐

ഗജരത്‌നം ഗുരുവായൂർ പത്മനാഭൻ ആനകളിലെ ദൈവം ഗജലോകത്തെ ആഡ്യതയുടെയും പ്രൌഡ്യതയുടെയും തമ്പുരാൻ . . . ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രസിദ്ധനായ ഗുരുവായൂർ കേശവൻ ചരിഞ്ഞ ശേഷം ക്ഷേത്രത്തിലെ ആനകളിലെ മുഖ്യനാണ് ഗുരുവായൂർ പത്മനാഭൻ . ഗുരുവായൂർ ദേവസ്വത്തിന്റെ വകയായുള്ള ഐശ്വര്യം നിറഞ്ഞ മുഖവിരിവുൾപ്പെടെ – ഗജലക്ഷണങ്ങളെല്ലാം തികഞ്ഞ ഈ കൊമ്പന് പാലക്കാടുമായി വളരെ അടുത്ത ബന്ധവുമുണ്ട് . നിലമ്പൂർ കാടുകളിൽ പിറന്ന ഈ ആനക്കുട്ടിയെ ആലത്തൂരിലെ സ്വാമിയിൽനിന്നാണ് ഒറ്റപ്പാലത്തെ ഇ . പി . ബ്രദേഴ്സ് വാങ്ങി ഗുരുവായൂരപ്പന് നടയ്ക്കിരുത്തുന്നത് . 14 -ാംവയസ്സിൽ പദ്മനാഭൻ ഗുരുവായൂരെത്തി . 2004 ൽ ദേവസ്വം ‘ ഗജരത്നം ‘ ബഹുമതി നൽകി . കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽനിന്നും ഉത്സവപറമ്പുകളിൽനിന്നും ലഭിച്ച ബഹുമതികൾ വേറെ അസംഖ്യമുണ്ട് . തിടമ്പെടുത്തുനിന്നാൽകാണാവുന്ന അന്തസ്സുതന്നെയാണ് പദ്മനാഭനെ ഉത്സവക്കമ്പക്കാരുടെ പ്രിയങ്കരനാക്കുന്നത് തൃശൂർ പൂരത്തിന് സ്ഥിരമായി പങ്കെടുത്തിരുന്ന പദ്മനാഭൻ തൊണ്ണൂറുകളുടെ അവസാനത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ രാത്രി തിടമ്പേറ്റിയിരുന്നു . ഒരു ഉത്സവത്തിനു കേരളത്തിൽ ഒരു ആനക്ക് കിട്ടാവുന്നതിൽ ഏറ്റവും കൂടുതൽ ഏക്കത്തുക ലഭിച്ചതും ഈ ആനക്കാണ് . 2004 ഏപ്രിലിൽ നടന്ന നെന്മാറ വല്ലങ്ങി – ഉത്സവത്തിനോടനുബന്ധിച്ചാണ് വല്ലങ്ങി ദേശം പത്മനാഭന് രണ്ടുലക്ഷത്തി ഇരുപത്തി രണ്ടായിരത്തി ഇരുനൂറ്റി ഇരുപത്തി രണ്ടു ( രൂപ . 2 , 22 , 222 / – ) രൂപ ഏക്കത്തുക നൽകിയത് ഉത്സവ പറമ്പുളിലെ ദേവ ചൈതന്യം , ഏത് ഉത്സവപറമ്പ്കളിലും ഇവനെക്കാൾ വലിയാ രാജക്കന്മാർ ഉണ്ടായാലും ആ ദേവചൈത്യം എഴുന്നെള്ളുന്നത് ഇവന്റെ പുറത്തറിയാവും അതാണ് ഗുരുവായൂർ പത്മനാഭൻ സാക്ഷാൽ വൈകുണ ്ഠസ്വോര പുത്രൻ , കേരളകരയിലെ നിരവധി ഗജമേളക്ക് നേതൃത്വം നൽകിയാ പരമേന്മതയുടെ വീരനായകൻ ഇന്ന് പ്രായം കുറച്ചേറിയെങ്കിലും അവന്റെ ആ ഐശ്വര്യത്തിനും , ചൈതന്യത്തിനും ഇന്നും യാതൊരു കുറവും ഇല്ല . . . ഉയരവും തലപ്പൊക്കവുമുള്ള ആനകൾ ഉത്സവപറമ്പ് കളിലും ഇവനെക്കാൾ വലിയാ രാജക്കന്മാർ ഉണ്ടായാലും ആ ദേവചൈത്യം എഴുന്നെള്ളുന്നത് ഇവന്റെ പുറത്തറിയാവും അതാണ് ഗുരുവായൂർ പത്മനാഭൻ സാക്ഷാൽ വൈകുശ്വോര പുത്രൻ , കേരളകരയിലെ നിരവധി ഗജമേളക്ക് നേതൃത്വം നൽകിയാ പരമേന്മതയുടെ വീരനായകൻ ഇന്ന് പ്രായം കുറച്ചേറിയെങ്കിലും അവന്റെ ആ ഐശ്വര്യത്തിനും , ചൈതന്യത്തിനും ഇന്നും യാതൊരു കുറവും ഇല്ല . . . ഉയരവും തലപ്പൊക്കവുമുള്ള ആനകൾ ഏറെയുണ്ടെങ്കിലും ഉത്സവപ്പറമ്പിൽ പദ്മനാഭനെത്തിയാൽ തിടമ്പും ആൾക്കാരുടെ സ്നേഹത്തിരക്കും പദ്മനാഭനുചുറ്റുമാവും . ശാന്തസ്വഭാവിയായ പദ്മനാഭന് ക്ഷേത്രാചാരങ്ങൾ കൃത്യമാണ് . ‘ ചട്ടക്കാരനില്ലെങ്കിലും ആളോൾക്ക് അമ്മായ്യാണ് ആനയെന്ന് പാപ്പാന്മാർ വിശേഷിപ്പിക്കും . ആളുകളുടെ ഈ സ്നേഹവും ഇഷ്ടപ്പെടുന്നതാണ് പ്രകൃതം . മുൻഗാമികളായ ഗുരുവായൂർ കേശവന്റെയും എൺപതുവർഷം മുമ്പ് ക്ഷേത്രത്തിലുണ്ടായിരുന്ന പദ്മനാഭന്റെയും പെരുമകൾ ഇപ്പോൾ ഗജരത്നം പദ്മനാഭനൊപ്പമാണ് . .

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here