ഗുരുവായൂർ: ശ്രോതാക്കളെ പിടിച്ചിരുത്തി റേറ്റിങ്ങിൽ നമ്പർ വൺ ആയിക്കഴിഞ്ഞു ഇരിങ്ങപ്പുറം ഗവ . എൽപി സ്കൂളിലെ ‘കിളിക്കൊഞ്ചൽ റേഡിയോ ‘ , – സ്റ്റേഷൻ തുറന്നയുടനെ റേഡിയോ ജോക്കി ഹയ ഫാത്തിമ ചോദിച്ചു . ” ഹായ് ശ്രാവണി . . . ഇന്ന് എന്തൊക്കെയാണ് പരിപാടികൾ . . . ” ആതിരയുടെ പാട്ട് , അതുലിന്റെ കഥ . രസകരങ്ങളായ ഒട്ടേറെ ഇനങ്ങളാണ് ഇന്ന് അവതരിപ്പിക്കുന്നത് ‘ . ജോക്കിയുടെ മറുപടി ഉടൻ വന്നു . ‘ അടുത്ത ആഴ്ച ഇതേ ദിവസം ഇതേ സമയം കേൾക്കാൻ മറക്കല്ലേ . . . എന്നു പറഞ്ഞ് സ്റ്റേഷൻ അടയ്ക്കുന്നതുവരെ ആകാംക്ഷയോടെ കാത്തിരിക്കും ഓരോ ക്ലാസിലെയും ശ്രോതാക്കൾ .

ADVERTISEMENT

കുട്ടികളുടെ പഠിപ്പിനും മാനസികാരോഗ്യത്തിനും വ്യത്യസ്ത വഴികൾ തേടുന്ന സ്കൂളിൽ ഇക്കൊല്ലമാണ് ” റേഡിയോ സ്റ്റേഷൻ ‘ തുറന്നത്. ഓഫിസ് മുറിയുടെ ഒരു മുലയിലാണ് സ്റ്റേഷൻ. ജോക്കികൾക്ക് ഇരിക്കാൻ 2 കുഞ്ഞിക്കസേരകൾ, മുന്നിൽ മൈക്ക്. മുറി സൗണ്ട് പ്രൂഫാക്കാൻ കനത്ത നിശബ്ദത. ഉച്ചയ്ക്ക് ക്യത്യം 1. 40ന് സ്റ്റേഷൻ തുറക്കും . എല്ലാ ക്ലാസിലുമുള്ള സ്പീക്കറിലൂടെ കുട്ടി ശ്രോതാക്കൾ റേഡിയോ കേൾക്കും. കൃത്യം 2ന് സ്റ്റേഷൻ അടയ്ക്കും . തിങ്കളാഴ്ച ഒന്നാം ക്ലാസുകാർ പരിപാടി അവതരിപ്പിക്കും. തുടർന്ന് 2 , 3 , 4 ക്ലാസുകൾ. വെള്ളിയാഴ്ച കെജിക്കാരുടെ ദിവസമാണ്. ടേൺ അനുസരിച്ച് എല്ലാ കുട്ടികളും പങ്കാളികളാകും. കുട്ടികളിൽ ആത്മവിശ്വാസം വളർത്താനും പൊതു വിഷയങ്ങൾ മനസ്സിലാക്കാനും റേഡിയോ സ്റ്റേഷൻ ഉപകരിക്കുന്നതായി പ്രധാനാധ്യാപിക ടി. ഗീത പറഞ്ഞു .

COMMENT ON NEWS

Please enter your comment!
Please enter your name here