ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ കേന്ദ്രസര്‍ക്കാരിന്റെ പ്രസാദ് പദ്ധതി പ്രകാരം നിര്‍മ്മിയ്ക്കുന്ന ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയില്‍ കെട്ടിടത്തിന്റെ ഇലക്ട്രിക്കല്‍ പ്രവര്‍ത്തിയിലും, ഇന്‍ന്റീരിയല്‍ പ്രവര്‍ത്തിയിലുമുള്ള കരാറില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന്, പ്രതിപക്ഷം കൗണ്‍സില്‍ യോഗത്തില്‍ ആരോപിച്ചു. കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍ എ.ടി.ഹംസ പ്രശ്‌നം ഉന്നയിച്ചത് ഈ പ്രവര്‍ത്തിയില്‍ വലിയ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും, ഇത് വിജിലന്‍സിനെകൊണ്ട് അന്വേഷിച്ച് നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും ഹംസ ആവശ്യപ്പെട്ടത് ഭരണ പക്ഷം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഹംസ കൌണ്‍സിലില്‍ നിന്ന് ഇറങ്ങിപോയി .വൈദ്യുതീകരണത്തിനും ഇന്റീരിയര്‍ പ്രവര്‍ത്തികള്‍ക്കുമായി 1.88 കോടി യാണ് എസ്റ്റിമേറ്റ് ഉണ്ടാക്കിയിരുന്നത്. ഇത് റിവൈസ് എസ്റ്റിമേറ്റില്‍ 1.33 കോടിയായി കുറഞ്ഞു.55 ലക്ഷം രൂപ നഗരസഭക്ക് ലഭാകരമാണെന്നു ഭരണപക്ഷം അവകാശപ്പെട്ടു .ഈ പദ്ധതിയുടെ കരാര്‍ വ്യവസ്ഥയില്‍ ദുരൂഹതയുണ്ടെന്നും, അഴിമതി നടത്താനുള്ള ഒരു പദ്ധതിയായി പ്രസാദ് പദ്ധതിയെ ഗുരുവായൂര്‍ നഗരസഭ ഉപയോഗിച്ചിരിയ്ക്കയാണെന്ന് പ്രതിപക്ഷത്തെ ബാബു ആളൂര്‍ ആരോപിച്ചു . കുംഭ ഭരണി ആഘോഷിക്കുന്ന കോതകുളങ്ങര ക്ഷേത്ര റോഡുകളിലെ തെരുവ് വിളക്കുകള്‍ ഒന്നും തെളിയുന്നില്ലെന്നും . നഗരസഭ പണം നല്‍കാത്തത് കൊണ്ടാണ് കരാറുകാരന്‍ ജോലി ചെയ്യാത്തതെന്നും പി എസ് രാജന്‍ ആരോപിച്ചു . ഇത് പ്രതിപക്ഷത്തെ പലരും ഏറ്റു പിടിച്ചു . തങ്ങളുടെ വാര്‍ഡില്‍ ലൈറ്റ് കത്തുന്നില്ലെന്ന് കരാറുകാരെ അറിയിച്ചാല്‍ പണം നല്‍കാത്തത് കൊണ്ടാണ് ജോലി ചെയ്യാത്തതെന്ന് കരാറുകാരന്‍ തങ്ങളോട് പറയുന്നതെന്ന് ജോയ് ചെറിയാനും ടി കെ വിനോദും ,മാഗി ആല്‍ബര്‍ട്ടും ആരോപിച്ചു. അഗതി മന്ദിരത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന് ആവശ്യവും കൌണ്‍സില്‍ ഉയര്‍ന്നു . ചെയര്‍പേഴ്‌സണ്‍ എം. രതി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് ചെയര്‍മാന്‍ അഭിലാഷ് വി ചന്ദ്രന്‍ ,പി കെ ശാന്തകുമാരി , ഷൈലജാദേവന്‍, കെ.പി. വിനോദ്, സുരേഷ് വാര്യര്‍, ടി.ടി. ശിവദാസന്‍ ഷനില്‍ ,ബഷീര്‍ പൂക്കോട് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here