ഗുരുവായൂര്‍ : ആയുധകച്ചവടവും സാമ്രാജ്യത്വ അധിനിവേശവും ലക്ഷ്യം വെച്ചുള്ള അമേരിക്കന്‍ പ്രസിഡണ്ടിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് എഐവൈഎഫ് രാജ്യവ്യാപകമായി കരിദിനം ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗുരുവായൂരില്‍ പ്രവര്‍ത്തകര്‍ ട്രംപിന്റെ കോലം കത്തിച്ചു. ഐഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പി സന്ദീപ് ഉദ്ഘാടനം ചെയ്തു. ഗുജറാത്തിലെ പാവപ്പെട്ടവന്‍ താമസിക്കുന്ന ചേരികള്‍ വന്‍മതില്‍ കെട്ടി മറയ്ക്കുന്ന മോദിയുടേതും ട്രംപിന്റേതും വിഭജനത്തിന്റെയും വിദ്വേഷത്തിന്റേയും രാഷ്ട്രീയാണെന്ന് അദ്ദേഹം പറഞ്ഞു. സാമ്രാജ്യത്വത്തിന് വിടുപണി ചെയ്യാന്‍ പൊതുഖജനാവില്‍ നിന്ന് കോടികള്‍ ധൂര്‍ത്തടിക്കുകയാണ് മോദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഐവൈഎഫ് ജില്ലാ സെക്രട്ടറി രാകേഷ് കണിയാംപറമ്പില്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എന്‍ പി നാസര്‍, പ്രസാദ് പറേരി, ജില്ലാ വൈസ് പ്രസിഡണ്ട് വി പി സുനില്‍, ശ്രീരാജ് സി കെ, മണ്ഡലം പ്രസിഡണ്ട് അഭിലാഷ് വി ചന്ദ്രന്‍, സെക്രട്ടറി പി കെ സേവ്യര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here