ഗുരുവായൂർ: ഭക്തകവി പൂന്താനത്തിന്റെ പേരിൽ ഗുരുവായൂർ ദേവസ്വം നൽകി വരുന്ന ജ്ഞാനപ്പാന പുരസ്കാരത്തിന്റെ ഈ വർഷത്തെ പുരസ്കാര നിർണ്ണയം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ദേവസ്വം ചെയർമാനും അഡ്മിനിസ്ട്രേറ്റർക്കും നിവേദനം നൽകി . കൃഷ്ണ ധർമ്മവും , കൃഷ്ണ സന്ദേശവും പ്രചരിപ്പിക്കുന്ന കാവ്യങ്ങൾക്കും കവിക്കും കൊടുക്കുന്ന ജ്ഞാനപ്പാന പുരസ്കാരം കൃഷ്ണനിന്ദ മാത്രം ഉൾക്കൊള്ളുന്ന് പ്രഭാവർമ്മയുടെ ശ്യാമമാധവം എന്ന കവിതക്ക് നൽകാനുള്ള തീരുമാനം ഗുരുവായൂരപ്പനേയും , ഭക്ത കവി പൂന്താനത്തെയും , ഭക്തജനങ്ങളേയും അധിക്ഷേപിക്കുന്നതാണ് . പുരസ്കാര നിർണ്ണയം പുനപരിശോധിക്കണമെന്നും പുരസ്കാര ദാനത്തിൽ നിന്നും ദേവസ്വം പിൻവാങ്ങണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു . സംസ്ഥാന സെക്രട്ടറി പി . സുധാകരൻ , ജില്ലാ പ്രസിഡണ്ട് ബാലൻ പണിക്കശ്ശേരി , ജനറൽ സെക്രട്ടറി കെ . കേശവദാസ് , ട്രഷറർ വി മുരളീധരൻ , ചാവക്കാട് താലൂക്ക് പ്രസിഡണ്ട് സോമൻ തിരുനെല്ലൂർ എന്നിവർ നിവേദക സംഘത്തിലുണ്ടായി . പുരസ്കാരം നൽകുന്ന നടപടിക്കെതിരെ ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ . ബി മോഹൻദാസിന്റെ അയ്യന്തോൾ ചുങ്കത്തുള്ള വസതിയിലേക്ക് നാളെ വൈകീട്ട് 5 . 30ന് പ്രതിഷേധപ്രകടനം സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here