ഗുരുവായൂർ: ഗജരത്നം പദ്മനാഭനെ കാണാൻ സംഗീതരത്നം എം.ജയചന്ദ്രൻ എത്തിയത് ആനക്കോട്ടയിൽ ഉത്സാഹം പരത്തി. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളാണ് രണ്ടുപേരും. ഭാര്യ പ്രിയയോടൊപ്പം എത്തിയ ജയചന്ദ്രനെ ഡെപ്യൂട്ടി അഡ്മിനിസ്ട്രറ്റർ ശശികുമാറും, ആനപ്രേമി പ്രസിഡണ്ട് കെ.പി.ഉദയനും , ആനപ്രേമി വിഷ്ണു ഗുരുവായൂരും, ചേർന്ന് സ്വീകരിച്ചു. താളമേളങ്ങൾക്ക് തലയാട്ടി തംബുരു മീട്ടി നിന്നിരുന്ന,പൂരങ്ങളിലെ ഏറ്റവും വലിയ വി.ഐ.പി.പദ്മനാഭൻ തന്റെ മുന്നിലെത്തിയ ടോപ്സിങ്ങർ ജഡ്ജിയെ തിരിച്ചറിഞ്ഞു കാണും. പദ്മനാഭന്റെ അടുത്തു നിന്ന് അദ്ദേഹം ഭാഗവതത്തിലെ പെട്ടെന്ന് സുഖംപ്രാപിക്കാനുള്ള ഒരു ശ്ലോകം ചൊല്ലി, ചെവി കൂർപ്പിച്ചു കൊണ്ട് പദ്മനാഭൻ അത് കേട്ടുനിന്നു.എല്ലാവരുടെ പ്രാർത്ഥനയും, ഡോക്ടർമാരുടെ പരിചരണവും, പദ്മനാഭനെ അസുഖ മോചിതനാക്കി സാധാരണ ജീവിതത്തിലേക്ക് നടത്തി വരികയായിരുന്നു.

ആനക്കോട്ടയിലെ ആനയൂട്ടിന് മുഖ്യ അതിഥിയായി ജയചന്ദ്രനെ ശശികുമാർ ക്ഷണിച്ചു.ആയുർവേദ മരുന്നുകൾ ചേർത്ത ഊണിന് കാത്തുനില്ക്കുന്ന ആനകളുടെ ഉത്സാഹം ഈണങ്ങൾക്ക് കാത്തിരിക്കുന്ന സംവിധായകനേക്കാൾ വലുതാണെന്ന് ജയചന്ദ്രൻ തിരിച്ചറിഞ്ഞു. തന്റെ വക ഒരു ആനയൂട്ട് അടുത്തു തന്നെ നടത്താം എന്ന് പറഞ്ഞ് ആനകളുടെ വിഹാരഭൂമിയിൽ നിന്ന് അദ്ദേഹം യാത്ര തിരിച്ചു .

കടപ്പാട്: ബാബു ഗുരുവായൂർ

LEAVE A REPLY

Please enter your comment!
Please enter your name here