എ . ഐ . വൈ . എഫ് തൃശൂർ ജില്ലാ സമ്മേളനം ഗുരുവായൂരിൽ നടക്കും

ഗുരുവായൂർ: എ . ഐ . വൈ . എഫ് തൃശൂർ ജില്ലാ സമ്മേളനം ഏപ്രിൽ 25 മുതൽ 29 വരെയുള്ള തിയ്യതികളിലായി ഗുരുവായൂരിൽ നടക്കും . സമ്മേളനത്തിന്റെ വിജയത്തിനായുള്ള സ്വാഗത സംഘം രൂപീകരിച്ചു . സി . പി . ഐ ജില്ലാ സെക്രട്ടറി കെ . കെ വത്സരാജ് ഉദ്ഘാടനം ചെയ്തു . എ . ഐ . വൈ . എഫ് ജില്ലാ പ്രസിഡണ്ട് കെ . പി സന്ദീപ് അധ്യക്ഷത വഹിച്ചു . സി . പി . ഐ മണ്ഡലം സെക്രട്ടറി അഡ്വ . പി മുഹമ്മദ് ബഷീർ , ജില്ലാ കമ്മിറ്റിയംഗം സി . വി ശ്രീനിവാസൻ , മഹിളാ സംഘം ജില്ലാ ട്രഷറർ ഗീത രാജൻ , എ . ഐ . വൈ . എഫ് ജില്ലാ സെക്രട്ടറി രാകേഷ് കണിയാംപറമ്പിൽ , സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എൻ . പി നാസർ . പ്രസാദ് പറേരി , ജില്ലാ വൈസ് പ്രസിഡണ്ട് വി . പി സുനിൽ , ജില്ലാ കമ്മിറ്റി അംഗങ്ങളായ പി . കെ സേവ്യർ , എം . എസ് സുബിൻ , എ . ഐ . എസ് . എഫ് ജില്ലാ പ്രസിഡണ്ട് വി . എൻ അനീഷ് എന്നിവർ സംസാരിച്ചു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button