ഗുരുവായൂർ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്കാര പ്രഖ്യാപനം വിവാദത്തിലേക്ക്

ഗുരുവായൂർ : ദേവസ്വത്തിന്റെ ഈ വർഷത്തെ ജ്ഞാനപ്പാന പുരസ്കാര പ്രഖ്യാപനം വിവാദത്തിലേക്ക് . ജ്ഞാനപ്പാനയുടെ പേരിൽ ഗുരുവായൂർ ദേവസ്വം ബോർഡ് ഏർപ്പെടുത്തിയ അവാർഡിന് അർഹമായ പ്രഭാവർമ്മയുടെ ‘ ശ്യാമമാധവം ‘ എന്ന കൃതിക്ക് കൃഷ്ണബിംബങ്ങളെ അപമാനിക്കുന്നതാണെന്നാരോപിച്ച് തപസ്യ കലാസാഹിത്യവേദി രംഗത്തെത്തി . ഈ കവിത മലയാളം വാരികയിൽ പ്രസിദ്ധീകരിക്കുന്ന വേളയിൽ പ്രഭാവർമ്മ ടി . പി വധത്തെ ന്യായീകരിച്ചതിന്റെ പേരിൽ പ്രസിദ്ധീകരണം നിർത്തിവെച്ചിരുന്നു . മനുഷ്യനെ അമ്പത്തിയൊന്ന് വെട്ടുവെട്ടിക്കൊല്ലുന്ന ആസുരതയെ പിന്തുണച്ച അതേ മനസ്ഥിതിയാണ് ശ്യാമമാധവതത്തിൽ ക്യഷിണബിംബിളെ ഉന്മൂലനം ചെയ്യുന്നതിൽ പ്രഭാവർമ്മ സ്വീകരിച്ചിരിക്കുന്നതെന്നും ഇത്രയും ഹീനമായ ക്യഷ്ണനിന്ദ നടത്തുന്ന കൃതിക്ക് ഇഞാനപ്പാന അവാർഡു നൽകി ഇഞാനപ്പാനയുടെ രചയിതാവിനെയും അത് നെഞ്ചിലേറ്റുന്ന ഭക്തജനങ്ങളെയും അപമാനിക്കുന്ന നടപടിയിൽ നിന്നും ഗുരുവായൂർ ദേവസ്വം ബോർഡ് പിൻമാറണമെന്നും തപസ്യ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പമേയത്തിൽ തപസ്യ സംസ്ഥാന അദ്ധ്യക്ഷൻ മാടമ്പ് കുഞ്ഞുകുട്ടൻ . തൃശ്ശൂർ ജില്ലാ അദ്ധ്യക്ഷൻ ശ്രീജിത്ത് മൂത്തേടത്ത് , സംസ്കാർ ഭാരതി ദക്ഷിണ ക്ഷേത്രീയ സംഘടനാ കാര്യദർശി പി ഉണ്ണികൃഷ്ണൻ , തപസ്യ സംസ്ഥാന ജോയിന്റ് ജനറൽ സെക്രട്ടറി സി . സി സുരേഷ് , ജില്ലാ ജനറൽ സെക്രട്ടറിമാരായ ടി . എസ് നീലാംബരൻ , കെ ഉണ്ണികൃഷ്ണൻ , സംഘടനാ സെക്രട്ടറി ഷാജു കല്ലിങ്ങപ്പുറം തുടങ്ങിയവർ ഒപ്പുവെച്ചു .

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here