ഗുരുവായൂർ: ആഴ്ചകൾ നീണ്ട ആശങ്കക്കൊടുവിൽ ഗജരത്നം ഗുരുവായൂർ പത്മനാഭന്റെ ആരോഗ്യനില മെച്ചപ്പെട്ടു . ഒന്നരമാസത്തിനുശേഷം ആന് കിടക്കാനും എഴുന്നേൽക്കാനും തുടങ്ങി . തീറ്റയെടുക്കലും പിണ്ഡം പോകുന്നതും സാധാരണ നിലയിലായി . പത്മനാഭന് അസുഖമായതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സയാണ് ദേവസ്വം നൽകുന്നത് . അസമിൽ നിന്നെത്തിയ വിദഗ്ധൻ ഡോ . കെ കുനാൽ ശർമയാണ് ആനയെ ചികിത്സിച്ചിരുന്നു . 24 മണിക്കൂറും നാല് ഡോക്ടർമാരാണ് ആനയുടെ പരിശോധനക്കായുള്ളത് . ഓരോ മണിക്കൂർ ഇടവിട്ട് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയായിരുന്നു പരിശോധന .ആനയുടെ രക്തം പരിശോധിച്ച് 20 മിനിട്ടിനുള്ളിൽ ഫലമറിയാനുള്ള സംവിധാനം ‘ ആനത്താവളത്തിൽ പ്രത്യേകം ഒരുക്കി . മണ്ണുത്തി വെറ്ററിനറി കോളജിലെ ക്ലിനിക്കൽ മെഡിക്കൽ വിഭാഗത്തിൽ മാത്രം ലഭ്യമായ ബ്ലഡ് ഗ്യാസ് അനലൈസർ സംവിധാനമാണ് ഇതിനായി ഒരുക്കിയത് . ശീതീകരണത്തിനായി ആനത്താവളത്തിൽ പ്രത്യേക മുറി തയാറാക്കിയാണ് പരിശോധന നടത്തിയത് . പത്മനാഭന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്നും എന്നാൽ രോഗം മാറാൻ സമയമെടുക്കുമെന്നും ഡോ . കെ . കുനാൽ ശർമ അഭിപ്രായപ്പെട്ടിരുന്നു .

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here