ഗുരുവായൂർ: കെ.പി.സി.സി. ജനറൽ സെക്രട്ടറിയായി നിയമിതനായ ഒ.അബ്ദുൾറഹിമാൻ കുട്ടിയ്ക്ക് ഗുരുവായൂരിൽ സ്വീകരണം നൽകും. ഗുരുവായൂർ, വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ സംയുക്തമായാണ് സ്വീകരണമൊരുക്കുന്നത്. അടുത്ത മാസം 5ന് ഗുരുവായൂർ നഗരസഭ ടൗൺ ഹാളിലാണ് സ്വീകരണം നൽകുന്നത്. സ്വീകരണ പരിപാടികളുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. യോഗത്തിൽ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എ.ഗോപപ്രതാപൻ അധ്യക്ഷനായി. ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ പി.യതീന്ദ്രദാസ്, കെ.ഡി.വീരമണി, വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഫസലൂൽ അലി, നേതാക്കളായ കെ.കെ.സെയ്തുമുഹമ്മദ്, അഡ്വ. ടി.എസ്.അജിത്, ഉമ്മർ മുക്കണ്ടത്ത്, കുമാരമേനോൻ, സി.മുസ്താഖലി, ബാലൻ വാറനാട്ട് തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here