ചാവക്കാട് : മാർതോമ മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥകേന്ദ്ര പ്രഖ്യാപനത്തിനും പാലയൂർ മഹാതീർത്ഥാടനത്തിനും മുന്നോടിയായി അതിരൂപതയിലെ എല്ലാ ഫൊറാന ദേവാലയങ്ങളിൽ നിന്നും പാലയൂർ തീർത്ഥകേന്ദ്രത്തിലേക്ക് പതാക പ്രയാണം നടത്തി. പട്ടിക്കാട്, പുത്തൂർ, ചേലക്കര, വടക്കാഞ്ചേരി ,എരുമപ്പെട്ടി, മറ്റം, വേലൂർ, പറപ്പൂർ , കൊട്ടേക്കാട്, പഴുവിൽ, കണ്ടശ്ശംകടവ്, തൃശൂർ ബസലിക്ക, തൃശൂർ ലൂർദ്ദ്, ഒല്ലൂർ, പുതുക്കാട് എന്നീ ഫൊറാന ദേവാലയങ്ങളിൽ നിന്നാണ് മഹാ തീർത്ഥാടനത്തിന്റെ പതാകകൾ പാലയൂരിൽ എത്തിച്ചേർന്നത്. ഫൊറാന ദേവാലയങ്ങളിലെ രാവിലത്തെ ദിവ്യബലിക്കു ശേഷം പതാകകൾ ആശിർവദിച്ചു ഫൊറാന വികാരിമാർ പതാക പ്രയാണ ടീം ലീഡർമാർക്കു കൈമാറി. വിവിധ കുടുംബ കൂട്ടായ്മ ഭാരവാഹികളാണ് ഫൊറാനകളിൽ നിന്നുള്ള പതാക പ്രയാണത്തിന് നേതൃത്വം നൽകിയത്.തീർത്ഥകേന്ദ്രത്തിലെത്തിയ പതാക പ്രയാണങ്ങൾക്ക് സംയുക്തമായി റെക്ടർ ഫാദർ വർഗീസ് കരിപ്പേരി, സഹവികാരി ഫാദർ അനു ചാലിൽ, സെക്രട്ടറിമാരായ സി കെ ജോസ് ,ജോയ് ചിറമ്മൽ, കേന്ദ്രസമിതി കൺവീനർ ഇ എം ബാബു, കൈക്കാരന്മാരായ കെ ടി വിൻസെന്റ്, സി ഡി ഫ്രാൻസിസ്, ജോസ് വടക്കൂട്ട്, സി പി ജോയ്, കൺവീനർമാരായ പി ഐ ലാസർ മാസ്റ്റർ, പീയൂസ് ചിറ്റിലപ്പിള്ളി, സാബു വർഗീസ്, എ.എൽ കുരിയാക്കു എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ച് പദയാത്രയായി തളിയ കുളത്തിൽ പ്രത്യേകം ക്രമീകരിച്ച വേദിയിൽ സ്ഥാപിക്കുകയും ചെയ്തു. തിങ്കളാഴ്ച നടക്കുന്ന വ്രതാരംഭ കൂട്ടായ്മ ചടങ്ങുകൾക്ക് തൃശൂർ അതിരൂപത മെത്രാപോലീത്ത മാർ ആൻഡ്രൂസ് മുഖ്യകാർമ്മികത്വം വഹിക്കും.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here