ഗുരുവായൂർ ക്ഷേത്രസുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള ഉപകരണങ്ങൾ വാങ്ങുന്നതിന് ഗുരുവായൂർ ദേവസ്വം നൽകിയ രണ്ടരക്കോടി രൂപയിൽ മുഴുവനും പോലീസ് ചെലവാക്കിയില്ല. ഇതിൽ 65 ലക്ഷത്തോളം രൂപ ഇപ്പോഴും ആഭ്യന്തരവകുപ്പിന്റെ കയ്യിലാണ്. ഗുരുവായൂരിൽ ചേർന്ന സുരക്ഷാ അവലോകനയോഗത്തിലാണ് ഉന്നത പോലീസുകാർ കണക്കുകൾ വിശദീകരിച്ചത്. ഗുരുവായൂർ ദേവസ്വം 2014 – ൽ ആണ് രണ്ടു കോടി അമ്പത്തിമൂന്ന് ലക്ഷത്തി ഇരുപത്തി മുവ്വായിരം രൂപ നൽകിയത്. 13 സുരക്ഷാ ഉപകരണങ്ങൾ വാങ്ങാമെന്നായിരുന്നു ധാരണ. എന്നാൽ ബോംബ് സ്യൂട്ട് 1 , ബോംബ് ബ്ലാങ്കറ്റ് 1 , എക്സ്പ്ലോയ്റ്റ് ഡിറ്റക്ടർ 5 , ഹാൻഡിൽഡ് മെറ്റൽ ഡിറ്റക്ടർ 18 , ലഗേജ് സ്കാനറുകൾ 3 , ക്യാമറകൾ 60 എന്നിങ്ങനെയാണ് വാങ്ങിയത് , ഇതിൽ പലതും കേടായി . ധാരണപ്രകാരം വാങ്ങാൻ ഇനിയും ഉപകരണങ്ങളുണ്ട്. എക്സ്പ്ലോസീവ് ഡിറ്റക്ടർ , എക്സ്റ്റൻഷൻ മിറർ , സ്മോക്ക് ഡിറ്റക്ടർ , അണ്ടർ വെഹിക്കിൾ സെർച്ച് മിറർ , ഡ്രാഗൺ ലൈറ്റ് തുടങ്ങിയവ അതിൽപ്പെടുന്നു. ഗുരുവായൂരിൽ സുരക്ഷ ശക്തമാക്കാനും കേടായ സുരക്ഷാ ഉപകരണങ്ങൾ മാറ്റാനുമായി ഡി . ജി . പി യുടെ നിർദേശപ്രകാരമാണ് ദേവസ്വം കോൺഫറൻസ് ഹാളിലാണ് യോഗം ചേർന്നത്
HOME GOL NEWS MALAYALAM