ഗുരുവായൂർ: ഗുരുവായൂർ കസ്തൂർബാ ബാലികാസദനം വാർഷികാഘോഷവും പൂർവ വിദ്യാർഥി സംഗമവും നടന്നു. സദനത്തിൽ നടന്ന അറുപത്തിനാലാം ആഘോഷ പരിപാടികൾ ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വക്കേറ്റ് കെ ബി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. സദനം പ്രസിഡന്റ് പാരാത്ത് ലീലാമേനോൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ സി അനിൽ കുമാർ, അഡ്വക്കേറ്റ് വേലായുധൻ, ജ്യോതി ആർ നാഥ്, സജീവൻ നമ്പിയത്ത്, പി മുരളീധരൻ കൈമൾ, വി ചന്ദ്രിക ടീച്ചർ, പീ ഗംഗാദേവി, ബിന്ദു രാജശേഖരൻ, പൂർവ്വ വിദ്യാർത്ഥികളായ സവിത അനിൽ, സുമിത സജു, മേട്രൻ ടി സരസ്വതിഅമ്മ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് സദനം വിദ്യാർഥികളുടെയും പൂർവ വിദ്യാർഥികളുടെയും കലാപരിപാടികൾ അരങ്ങേറി.
HOME GOL NEWS MALAYALAM