ഗുരുവായൂർ; കേരളീയ കലാരൂപങ്ങൾക്കും
പരമ്പരാഗത കലാകാരൻമാർക്കും പ്രോത്സാഹനം നൽകുന്നതിനായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ബൃഹത്തായ പദ്ധതിയായ ‘ ഉത്സവം 2020 ‘ ന്റെ ജില്ലാതല ഉദ്ഘാടനം കെ . വി അബ്ദുൾ ഖാദർ എം . എൽ . എ നിർവ്വഹിച്ചു . നഗരസഭ ചെയർപേഴ്സൻ എം രതി അധ്യക്ഷത വഹിച്ചു . നഗരസഭ വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ , സ്റ്റാൻഡിംങ് കമ്മിറ്റി അധ്യക്ഷരായ ഷൈലജ ദേവൻ , കെ . വി വിവിധ് , ടി . എസ് ഷെനിൽ , ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അംഗങ്ങളായ പി വിജയകുമാർ , പി . എൻ പ്രേംകുമാർ , എം . ആർ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു . വിനോദ സഞ്ചാര വകുപ്പ് ഡപ്പ്യൂട്ടി ഡയറക്ടർ ജി ശ്രീകുമാർ സ്വാഗതവും ഡി . ടി . പി . സി സെക്രട്ടറി ഡോ. എ. കവിത നന്ദിയും പറഞ്ഞു . ചടങ്ങിന് ശേഷം പല്ലശ്ശന ഭാസ്കരൻ മാസ്റ്ററും സംഘവും അവതരിപ്പിച്ച കണ്യാർകളി അരങ്ങേറി . തുടർന്നുള്ള ദിവസങ്ങളിൽ ചരടു പിന്നിക്കളി , ശാസ്താംപാട്ട് , നാടൻ പാട്ട് , പൂരക്കളി , പൊറാട്ടുകളി , ചവിട്ടു കളി , ഓട്ടൻതുള്ളൽ , വിവിധ നാടൻ കലാരൂപങ്ങൾ , പൂതനും തിറയും അരങ്ങേറും . തൃശ്ശൂർ ജില്ലാ ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഇങ്ങവം 2020 ഫെബ്രുവരി 28 ന് വിലങ്ങൻ കുന്നിൽ സമാപിക്കും .

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here