വിനോദസഞ്ചാര വകുപ്പിന്റെ ‘ഉത്സവം 2020’ ഫെബ്രുവരി 22 മുതൽ 28 വരെ

ഗുരുവായൂർ: അന്യം നിന്നു പോകുന്ന കേരളീയ കലാരൂപങ്ങൾക്കും പരമ്പരാഗത കലാകാരന്മാർക്കും പ്രോത്സാഹനം നൽകുന്നതിനുള്ള സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ബൃഹത്തായ പദ്ധതിയായ ‘ഉത്സവം 2020’ ഈ വർഷം ഫെബ്രുവരി 22 മുതൽ 28 വരെ ഗുരുവായൂർ ഇ എം എസ് സ്ക്വയർ, വിലങ്ങൻകുന്ന് എന്നിവിടങ്ങളിലായി തൃശൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നതാണ്. 7 ദിവസങ്ങളിൽ 2 വേദികളിലായി 25 കലാരൂപങ്ങൾ അവതരിപ്പിക്കുന്ന പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം ഫെബ്രുവരി 22ന് ഗുരുവായൂരിലും സമാപനം ഫെബ്രുവരി 28 ന് വിലങ്ങൻകുന്നിലും സംഘടിപ്പിക്കുന്നു.

കേരളത്തിന്റെ തനത് നാടൻ കലാരൂപങ്ങൾ , ശാസ്ത്രിയ നൃത്തങ്ങൾ , സംഗീതം , ക്ഷേത്രകലകൾ , അനുഷ്ഠാന കലകൾ എന്നിവയെല്ലാം ഏറെ സവിശേഷത ഉൾക്കൊള്ളുന്നവയും ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റിയ വയുമാണ്. എന്നാൽ ഈ കലാരൂപങ്ങൾ ഏറെയും വേണ്ടത്ര അവസരങ്ങളും പ്രോത്സാഹനവുമില്ലാതെ നിലനിൽപ്പിനു തന്നെ ഭീഷണി നേരിടുകയാണ് .

സംസ്ഥാനതല ഉദ്ഘാടനം 22 വൈകിട്ട് 6 ന് തിരുവനന്തപുരം മടവൂർപ്പാറയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും.നാളെ മുതൽ 28 വരെ 14 ജില്ലകളിലായി 28 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കും. 5000 കലാകാരൻമാർ 350 പരിപാടികളിലായി 150 ഇനങ്ങൾ അവതരിപ്പിക്കും.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here